Connect with us

Hi, what are you looking for?

Exclusive

മുരളീധരന് ആര്യയോട് അസൂയ, മേയറുടേത് മികച്ച പ്രവര്‍ത്തനമെന്ന് ശിവന്‍കുട്ടി

അഴിമതി ആരോപണങ്ങളില്‍ മുങ്ങി താഴുന്ന തിരുവനന്തരം കോര്‍പ്പറേഷനില്‍ നടക്കുന്നത് മികച്ച പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മേയര്‍ ആര്യാ രാജേന്ദ്രന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നാണ് ശിവന്‍കുട്ടി പറഞ്ഞുവരുന്നത്. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി. കെ മുരളീധരന് മേയറോട് അസൂയയാണ്. തിരുവനന്തപുരത്തെ പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണ് ഈ പ്രതികരണമെന്നും അദ്ദേഹം പരിഹസിക്കുന്നു. ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരന്.സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് തന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ചട്ടങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സിപിഐമ്മില്‍ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചിരുന്നു.

ആദ്യം തന്നെ തിരുവനന്തപുരത്തെ ഒരു മേയറുണ്ട്. അവരെ വിമര്‍ശിച്ചതിനാണ് എന്റെ പേരില്‍ കേസ് എടുത്തത്. പക്ഷെ ഇപ്പോ അതിന് വിവരമില്ല എന്ന് കാര്യം മനസ്സിലായി. ആരെങ്കിലും ചെയ്യോ…. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ചിട്ട് ഇടിച്ചു കയറ്റുകയാണ്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയാല്‍ സ്‌പോട്ടില്‍ വെടിവെക്കുക എന്നതാണ് നയം. കീ… എന്ന് പറഞ്ഞ് ഹോണടിച്ചങ്ങ് കയറ്റുകയാണ്. അതിന് പകരം ഠേ എന്നായിരിക്കും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഐഎമ്മിലില്ലേ എന്നാണ് കെ മുരളീധരന്‍ ചോദിച്ചത്.

ഏറ്റവും പ്രായം കുറഞ്ഞ മേയറോടുള്ള അസൂയയാണ് മുരളീധരന് എന്നാണ് ശിവന്‍കുട്ടി പറയുന്നത്. കൊവിഡ് പിണറായി വിജയന്‍ ഭരണത്തില്‍ വന്നതുമൂലം വന്നതാണെന്ന് പറഞ്ഞവരാണ്. അത്തരത്തിലുള്ള ആക്ഷേപങ്ങളോട് മറുപടി പറയേണ്ടതില്ലെന്നും ശിവന്‍കുട്ടി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...