Connect with us

Hi, what are you looking for?

Exclusive

ആർഭാടത്തിൽ മുങ്ങി പിണറായി രണ്ടിന് പകരം നാല് കാറുകൾ

കേരളം എത്ര വലിയ കടത്തിലാണെങ്കിലും ആർഭാഡം വിട്ട് ഒരു കളിയുമില്ല മുഖ്യമന്ത്രി പിണറായി വിജയന്. ആ കാര്യം ഇതിനോടകം തെളിഞ്ഞതുമാണ്. മാവോയിസ്റ്റുകളുടെ നീരീക്ഷണം പ്രളയ സമയങ്ങളിലെ പ്രവർത്തനങ്ങൾക്ക് എന്നൊക്ക പറഞ്ഞ് കോടികൾ ചിലവിട്ട് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തു തുരുമ്പിക്കാൻ ഇട്ടിരിക്കുകയാണ്. ഇതിനെ പറ്റിയുള്ള വാർത്തകളും നിരവധി പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും ഒഴിവാക്കാൻ പിണറായി സമ്മതിക്കില്ല താനും. പറക്കണം എന്ന് തോന്നുമ്പോൾ പറക്കാൻ കഴിയണ്ടേ…

ഇല്ലാത്ത കാശ് ജനങ്ങളിൽ നിന്നും പല പേരുകളിൽ പിരിപ്പിച്ച് കോടികൾ കൈക്കലാക്കിയിട്ടുണ്ടല്ലോ.. പോരാത്തതിന് ഇനി കെ റെയിലിന്റെ പേരും പറഞ്ഞ് കോടികൾ കമ്മീഷനായും കിട്ടും അപ്പോൾ പിന്നെ കേരളത്തിന്റെ കടം പെരുകിയാൽ എന്താ പിണറായിക്ക് സുഖലോലുപ ജീവിതം നയിക്കാമല്ലോ… ഇപ്പോഴിതാ പിണറായിയുടെ പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാന്‍ നാല് പുതിയ കാറുകള്‍ വാങ്ങിയിരിക്കുന്നു. അതു രണ്ടിന് പകരമാണ് നാലെണ്ണം വാങ്ങിയിരിക്കുന്നത്. അതിൽ ഒന്നാകട്ടെ മരുമകൻ റിയാസിന് വേണ്ടിയാണ്. പിണറായി കേരളത്തിലെ ജനങ്ങളെ പിഴിഞ്ഞ കാശുംകൊണ്ട് വിലസുമ്പോൾ മരുമകനെ തള്ളിക്കളയുമോ.. ഇരിക്കട്ടെ റിയാസിനും പുത്തൻ വണ്ടി എന്ന് വിചാരിച്ചിട്ടുണ്ടാകും.

കറുപ്പ് നിറത്തിലുള്ള നാല് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. ആദ്യഘട്ടത്തിൽ ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങാൻ കരുതിയത്. ഇതിനായി 62.46 ലക്ഷം രൂപയാണ് ചെലവിട്ടത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്. മുന്‍ പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയായിരുന്നു കറുത്ത കാറുകള്‍. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് അന്നത്തെ പോലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്.

എന്നാൽ ഇവിടെ ഉദ്യോ​ഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ വഴിയില്ല. പെട്രോളിന്റെ വില കുറച്ചാൽ കേരളം സാമ്പത്തിക തകർച്ചയിലേക്ക് പോകും എന്നൊക്കെ പറയുന്ന കേരള സർക്കാറിന് ആഡംബരം കാണിക്കാൻ ഒരു കുറവുമില്ല. 2 പകരം നാല് കാറുകൾ. അതും ലക്ഷങ്ങൾ ചിലവഴിച്ച്. ആഹാ… ഇനി അങ്ങനെ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...