Connect with us

Hi, what are you looking for?

Exclusive

പുതുവർഷത്തിൽ സമ്മാനവുമായി മോദി; ഇനി ചെലവിച്ചിരി കൂടും

പുതുവർഷം പിറക്കുമ്പോൾ പുത്തൻ പ്രതീക്ഷകളാണ്. അതുപോലെ പുത്തൻ മാറ്റങ്ങളോടെയാണ് രാജ്യം പുതുവർഷത്തെ വരവേൽക്കാൻ പോകുന്നത്. ജനുവരി ഒന്നുമുതല്‍ ചരക്കുസേവന നികുതിയിലടക്കം സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈനായി നടത്തുന്ന റസ്റ്ററന്‍റ്​ സര്‍വിസുകള്‍, യാ​ത്രാ സേവനങ്ങള്‍ എന്നിവക്കാകും ജി.എസ്​.ടി മാറ്റങ്ങള്‍ ബാധകമാകുക. ഇ-കൊമൊഴേ്​സുമായി ബന്ധപ്പെട്ട സേവനങ്ങളിലെ​ നികുതി വ്യവസ്ഥയിലടക്കം മാറ്റങ്ങളുണ്ടാകും. ഭക്ഷണവിലയില്‍ മാറ്റമുണ്ടാകില്ല. എന്നാൽ, ഓണ്‍ലൈനില്‍ വാങ്ങുന്ന ഭക്ഷണത്തിന്​ ഉപഭോക്താക്കളില്‍നിന്ന്​ ഡെലിവറി കമ്പനികൾ ജി.എസ്​.ടി ഈടാക്കുന്ന സംവിധാനം​ നിലവില്‍ വരും.

ഹോട്ടലുകള്‍ക്ക്​ പകരം ഡെലിവറി കമ്പനികളാകും നികുതി ഈടാക്കുകയെന്നതാണ്​ വ്യത്യാസം. മുമ്പ് 1,000 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനം മാത്രം നികുതി നൽകിയാൽ മതിയായിരുന്നു. നെയ്ത തുണിത്തരങ്ങൾ, സിന്തറ്റിക് നൂലുകൊണ്ടുൾപ്പെടെയുള്ള തുണിത്തരങ്ങൾ, പുതപ്പുകൾ, മേശ വിരികൾ , മാറ്റുകൾ തുടങ്ങിയ സാധനങ്ങൾക്കെല്ലാം വില ഉയരും. അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ആണ് നിരക്ക് വർധിപ്പിക്കുന്നത്, ലതര്‍ ഉൾപ്പെടെയുള്ള പാദരക്ഷകളുടെ വിലയും ഉയരും. അഞ്ച് ശതമാനത്തിൽ നിന്നാണ് നിരക്ക് വർദ്ധന 1,000 രൂപക്ക് മുകളിലുള്ള ഉത്പന്നങ്ങൾക്ക് എല്ലാം 12 ശതമാനം നിരക്കു വര്‍ധന ബാധകമാകും. പുതുവര്‍ഷത്തില്‍ ഒല, ഊബര്‍ തുടങ്ങിയ ആപ്പുകള്‍ വഴി ബുക്ക്​ ചെയ്യുന്ന ഓട്ടോ, ടാക്സി സര്‍വിസുകളും ചെലവേറിയതാകും. ഈ കമ്പനികൾ ഇനിമുതല്‍ അഞ്ചുശതമാനം വരെ ജി.എസ്​.ടി നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്​. ഇതോടെ നിരക്ക്​ ഉയരും. അതേസമയം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഊബര്‍ രംഗത്തെത്തിയിരുന്നു. ഈ ജി എസ് ടി വർധന ഏറ്റവും കൂടുതൽ ബാധിക്കുക സാധാരണക്കാരെ തന്നെയാണ്. പുതുവത്സരത്തിൽ എന്തായാലും ഇത് വല്ലാത്തൊരു സമ്മാനം ആയിപോയി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...