Connect with us

Hi, what are you looking for?

Exclusive

പിണറായിയെ വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളുമായി തുഷാർ, കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പരാമർശം. കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണെന്നും മലയാളികളെ ഭയപ്പെടുത്തുന്ന സംഭവമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് എന്ന ചോദ്യവും തുഷാര്‍ വെള്ളാപ്പള്ളി ഉന്നയിക്കുന്നു . ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച്‌ വൈകാതെ നടപ്പിലാക്കണം എന്നും തുഷാർ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ആവശ്യപെടുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

കിഴക്കമ്പലം കലാപം ഗൗരവമായി കാണണം.മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമന പേര് നല്‍കി.അതിഥികളെ ഊട്ടി ഉറക്കി. മലയാളികള്‍ മറുനാട്ടില്‍ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച്‌ മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മള്‍. നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.കിഴക്കമ്ബലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്.മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്.
പോലീസിനു പോലും മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ?ഇവര്‍ ആരൊക്കെ?കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോ?ഇവര്‍ക്ക് ജോലി കൊടുക്കുന്ന കമ്ബനിക്കാര്‍ വശം രേഖകള്‍ ഉണ്ടോ?പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഇവരുടെ റെക്കോഡുകള്‍ ഉണ്ടോ?അതിഥികള്‍ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ?

മറ്റ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തില്‍ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്.മറുനാടന്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച്‌ വൈകാതെ നടപ്പിലാക്കണം.മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും. പിന്നീട് മടിയില്‍ വെയ്ക്കാനും പറ്റില്ല എന്നു പറഞ്ഞു കൊണ്ടാണ് തുഷാർ വെള്ളാപ്പള്ളി തൻറെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിനു കീഴെ പിണറായി സർക്കാരിനെതിരെ വൻ വിമർശനങ്ങളാണ് ജനങ്ങളുടെ കമന്റുകളിലൂടെ ഉയരുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെ പാലൂട്ടി വളര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിഥികൾ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇവരുടെ വോട്ടുകള്‍ പിടിച്ചു പറ്റുന്നതിനായി കേരളത്തില്‍ ഇവര്‍ക്കു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനും കിറ്റെക്‌സ് കമ്പനിക്കെതിരെയും ഉടമ സാബു ജേക്കബിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയവഴി ഉയരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിന്റെ മുഖ്യമന്ത്രി വെള്ളവും വളവും നല്‍കി വളര്‍ത്തുമ്പോള്‍ തിരിഞ്ഞു കൊത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് വോട്ടു ബാങ്ക് വളര്‍ത്തിയ രാഷ്ട്രീയക്കാരെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. കാലം നോക്കാതെ വന്ന് വീട്ടിലെ സല്‍ക്കാരം സ്വീകരിച്ച് സംപ്രീതനായി ഉടനേയോ അടുത്ത് തന്നെയോ തന്റെ കാര്യം നോക്കി മടങ്ങുന്നവനാവണം അതിഥി എന്നും അല്ലാതെ വീട്ടില്‍കേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവന് വിളിക്കാന്‍ പറ്റിയ പേരല്ല അതിഥി’ എന്ന് അഡ്വ: ശ്യാം കെ ഹരിഹരന്റെ കുറിപ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...