Connect with us

Hi, what are you looking for?

Exclusive

രഹസ്യം തേടി യാത്രയായി,ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു

പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ് ടെലിസ്‌കോപ്പ് യാത്രയായി. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഇത് യാത്രയായത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഗയാന സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം. ഇതിന്റെ ദൗത്യം പൂർത്തിയാക്കാനെടുത്തത് 30 വർഷമാണ്. ഇതിനായുള്ള ആകെ ചെലവ് 75,000 കോടി രൂപയാണ്. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്‌പേയ്‌സ് ടെലിസ്‌കോപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആരിയാനെ 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്. വിക്ഷേപണത്തിന് ശേഷമുള്ള അടുത്ത 30 മിനിറ്റുകൾ നിർണായകമായിരുന്ന ഇതിന്റെ 27 ആം മിനിറ്റിൽ ആരിയാനെ 5 ജെയിംസ് വെബുമായുള്ള ബന്ധം വിച്ഛേദിക്കും. അതോടുകൂടി ജെയിംസ് വെബിനിലെ സോളാർ പാനലുകൾ നിവർത്തും. ശേഷം ജെയിംസ് വെബിൻറെ ഒറ്റയ്ക്കുള്ള സഞ്ചാരമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ കെനിയയിലെ മലിറ്ററി കേന്ദ്രത്തിൽ ലഭിക്കും. എൽ2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഇത്. ഒരു മാസമാണ് ജെയിംസ് വെബ് അവിടെ എത്താൻ എടുക്കുന്ന സമയം.ഏറെ സങ്കീർണമാണ് ഈ വിക്ഷേപണം. ടെലിസ്‌കോപിന്റെ പൂർണരൂപത്തിൽ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടതായി വരും . ഒരു തരത്തിലും തകരാർ പരിഹരിക്കാൻ കഴിയുന്നതുമല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...