Connect with us

Hi, what are you looking for?

Exclusive

ജനങ്ങളുടെ നെഞ്ചത്തുകൂടി ട്രെയിൻ ഓടിച്ചിട്ടാണെങ്കിലും കെ റെയിൽ നടപ്പിലാക്കും..

നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് താൻ പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇപ്പോൾ വേണ്ട എന്ന് അവർ പറയുന്ന ഈ പദ്ധതി ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് എന്ന ചോദ്യമാണ് പിണറായി ഉന്നയിക്കുന്നത് . ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ എന്നും ഒരു നാടിനെ തളച്ചിടാൻ നോക്കരുത് എന്നും പിണറായി പറയുന്നു. കൂടാതെ വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത് എന്നും താക്കീത് നൽകുന്നു . നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നെന്നും അവിടെ കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ് എന്നുമാണ് പിണറായിയുടെ വാദം. അതുപോലെ തന്നെ ഇടതുസർക്കാർ ഭരണത്തിലുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നതെന്നും എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ പദ്ധതിയിൽ നിന്നും പിന്മാറില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കൂടാതെ എസ് ഡി പി ഐയെയും ആർ എസ് എസിനെയും പിണറായി വിമർശിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കിയാണ് ആക്രമിക്കുന്നതെന്നും സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികൾ കരുതുന്നു എന്നും പിണറായി മുഖ്യൻ പറഞ്ഞു. തങ്ങൾ എന്തൊക്കെയോ ചെയ്തുകളയുമെന്നാണ് എസ് ഡി പി ഐ കരുതുന്നതെന്നും എസ് ഡി പി ഐ യും ആർ എസ് എസ്സും പരസ്പരം വളമാകുന്നു എന്നും പറയുകയുണ്ടായി. സമ്മേളനത്തിനിടെ മുസ്ലീം ലീഗിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമുയർത്തി. ലീഗ് സമൂഹത്തിൽ വർഗീയത പടർത്താൻ ശ്രമിക്കുയാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടുകയല്ല വേണ്ടത് . കൂടാതെ യുഎഡിഎഫിലെ ഒന്നാം പാർട്ടിയാണെന്ന് ചിലപ്പോൾ ലീഗ് കരുതുന്നു എന്നും മുസ്ലീം ലീഗ് സമൂഹത്തിൽ വർഗീയ നിറം പടർത്താൻ ശ്രമിക്കുകയാണ് എന്നും ആരോപിച്ചു .അതുപോലെ വഖഫ് വിഷയത്തിൽ ഇതാണ് നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വഖഫ് വിഷയത്തിൽ സർക്കാറിന് പിടിവാശിയില്ലെന്നും പിണറായി പറയുകയുണ്ടായി.

കെ റെയിൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെക്കില്ലെന്നും പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. എന്നാൽ വിഷയത്തിൽ ജനങ്ങൾ യു ഡി എഫ് തീരുമാനത്തെയാണ് പിന്തുണയ്ക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് നാടിനും ജനങ്ങൾക്കും നാശം വിതയ്ക്കുന്ന ഈ പദ്ധതി തങ്ങൾക്ക് വേണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.കേരളത്തിന് ഇപ്പോൾ ആവിശ്യം കെ റെയിൽ അല്ല. ശക്തമായൊരു മഴപെയ്താൽ കേരളം വെള്ളത്തിനടിയിലാകും. മഴകാരണം ഉണ്ടായ പ്രളയ ദുരിതമുഖം കേരളം ഇപ്പോളും നെഞ്ചിടിപ്പോടെയാണ് ഓർക്കുന്നത്. എത്ര ജീവനുകളാണ് മഹാമാരിയിൽ പൊലിഞ്ഞത്.എത്ര ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷയുമാണ് മഹാമാരി കാറ്റിൽ പറത്തിയത്..ഒരായുസ്സിന്റെ സമ്പാദ്യവും ഓർമകളുമാണ് പെട്ടെന്നൊരു ദിവസം മഹാമാരി കൊണ്ട് പോയത്. ഇതിനൊക്കെ കാരണം നാം തന്നെയാണ്. വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്തു. കുന്നും മലയും വയലുമെല്ലാം ഇടിച്ചു നിരത്തി കോൺഗ്രീറ്റ് കെട്ടിടങ്ങൾ കെട്ടിപൊക്കികൊണ്ട് പ്രകൃതിയെ ഉപദ്രവിച്ചപ്പോൾ പ്രകൃതി തിരിച്ച് പണിതരുമെന്നു ഓർത്തില്ല. ഇനിയും ഒരു പരീക്ഷണത്തിന് ജനങ്ങൾ തയ്യാറല്ല..ഇങ്ങനെയുള്ള ഒരു വികസനത്തിനും ജനങ്ങൾക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ല. വലിയ തോതിലുള്ള വിമർശനങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുമ്പോഴും ജനങ്ങളുടെ നെഞ്ചത്തുകൂടി ട്രെയിൻ ഓടിച്ചാലും വേണ്ടില്ല കെ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ മതിയെന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

വിഷയത്തിൽ സർക്കാരിന്റെ പിന്തുണയ്ച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടൻ ഹരീഷ് പേരടി ഫേസ്ബുക് കുറിപ്പിലൂടെ രംഗത്ത് വന്നിരുന്നു..അദ്ദേഹത്തിനെതിരെയും ജനങ്ങളിൽ നിന്നും കമന്റുകളും മറ്റുമായി വൻ എതിർപ്പുകളാണ് ഉണ്ടായത്. കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്നു പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. വൻ ജനപിന്തുണയാണ് വിഷയത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി സ്ഥലം കല്ലിടാനെത്തിയെ അധികൃതരെ നാട്ടുകാർ പ്രതിഷേധം നടത്തി പിന്തിരിപ്പിച്ചു വിട്ട സാഹചര്യം പലസ്ഥലത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ഇത്രയേറെ എതിർക്കുന്ന ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നത് തന്നെയല്ലേ നല്ലത് ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...