Connect with us

Hi, what are you looking for?

Exclusive

പി.ടിയുടെ മരണം ആഘോഷിച്ചോ? വാര്‍ത്തയിട്ടവരെ പോലീസ് പൊക്കും, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസിനു മാത്രമല്ല കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത് ഒരു കരുത്തനായ നേതാവിനെയാണ്. അദ്ദേഹത്തിന് ഹൃദയത്തില്‍ ചാലിച്ച ആദരാഞ്ജലി നേരുമ്പോള്‍ ചിലര്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ആഘോഷിച്ചു. പി ടി തോമസ് എം എല്‍ എയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടവരെ കൈയ്യോടെ പൊക്കാന്‍ പോലീസ് രംഗത്തിറങ്ങുമോ? ഇല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് കളത്തിലിറങ്ങുക തന്നെ ചെയ്യും. വീണാ ജോര്‍ജ്ജിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീര്‍ത്തികരമായ വാര്‍ത്ത ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന ശുഷ്‌കാന്തി പോലീസ് ഇതിലും കാണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. രണ്ട് നിയമവും നീതിയും ഇവിടെ കേരളത്തില്‍ ചെലവാകില്ലെന്നും ഇവര്‍ പറയുന്നു. മരണശേഷമെങ്കിലും പി.ടിയെ വെറുതെ വിടാന്‍ ഒരുക്കമല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

പി ടി തോമസിനെ കുറിച്ച് ചിലര്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

അതേസമയം, പിടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ അഡ്വ.ഹരീഷ് വാസുദേവന്റെ പോസ്റ്റ് ശ്രദ്ധേയമായി. അദ്ദേഹം പിടിയുടെ ഒരു വിഷമത്തെപ്പറ്റിയാണ് പങ്കുവെച്ചത്. 2013 മുതല്‍ ഓരോ പ്രാവശ്യം കാണുമ്പോഴും പിടി പറയുന്നത് അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു വിഷമമുണ്ടെന്നാണ്. അത് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച സംഭവം തന്നെ. പരിസ്ഥിതി സ്‌നേഹിയായ അദ്ദേഹം ഈ ഒരൊറ്റ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. പാര്‍ട്ടി മാത്രമല്ല അദ്ദേഹത്തിന്റെ മതവും തളളിപറഞ്ഞിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു എന്ന ഒറ്റ കാരണത്താല്‍, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ, ഇടുക്കി ബിഷപ്പും കുഞ്ഞാടുകളും കത്തോലിക്കാ സഭയും പിടിയുടെ ശവഘോഷയാത്ര നടത്തിയിരുന്നു. പ്രച്ഛന്നവേഷര്‍ അല്ല, യഥാര്‍ത്ഥ പുരോഹിതര്‍ ആ ശവഘോഷയാത്രയില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. സമയമാം രഥത്തില്‍ നീ… എന്ന യാത്രാഗാനവും ആലപിച്ചു. അതിനു വന്നവര്‍ക്ക് പോത്തിനെ വെട്ടി ഇറച്ചിയും വിളമ്പി.. മതവിശ്വാസി എന്ന നിലയ്ക്ക് അല്ല, ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്. മതപൗരോഹിത്യം എങ്ങനെയാണ് ഇത്ര മനുഷ്യത്വ രഹിതമായി നാണംകെട്ട രാഷ്ട്രീയം കളിക്കുക എന്ന് അദ്ദേഹം ചോദിക്കാറുള്ളത് ശരിയല്ലേ? എന്നാണ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നത്. ജനാധിപത്യത്തിലെ എതിര്‍പ്പുകള്‍ക്ക് മിനിമം നിലവാരം ഉണ്ടാകണം എന്നു പൊതുസമൂഹം ശഠിക്കേണ്ട ഉദാഹരണമാണ് അത്.കത്തോലിക്കാ സഭയും ഇടുക്കി അരമനയും ഇനിയെങ്കിലും ആ ആത്മാവിനോട് മാപ്പ് പറയാനുള്ള മര്യാദ കാണിക്കണമെന്നാണ് ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടത്.

അതേസമയം, പി.ടി തോമസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പാലാരിവട്ടത്തെ വീട്ടിലെത്തിച്ചതിന് ശേഷം ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോയി.അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധി എം.പിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ അന്തിമോപചാരം അര്‍പ്പിക്കും.പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വീട്ടിലെത്തി കാണാന്‍ അനുമതി നല്‍കിയിരുന്നത്. 10 മിനിറ്റ് മാത്രമാണ് ഇതിന് അനുവദിച്ചത്. അതിനു ശേഷം മൃതദേഹം ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോകുകയായിരുന്നു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ് തുടങ്ങിയ നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ ഡിസിസി ഓഫീസില്‍ എത്തി. 20 മിനിറ്റാണ് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം. ഡിസിസി ഓഫീസില്‍ നിന്ന് മൃതദേഹം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിക്കും.അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനില്‍ക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...