Connect with us

Hi, what are you looking for?

Exclusive

ബിന്ദുവിനെതിരെ വ്യാപക പ്രതിഷേധം,കല്ലേറും ലാത്തിചാര്‍ജും,ബിന്ദു രാജിവെക്കണം…

കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കാണിച്ച ചട്ടലംഘനം കടുത്ത പ്രതിഷേധത്തിലേക്ക്. മന്ത്രി തെറ്റ് ചെയ്തിട്ടും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ ആരോപിക്കുന്ന. യൂത്ത് കോണ്‍ഗ്രസ് കടുത്ത സമരവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ആര്‍ ബിന്ദു രാജിവെച്ച് പുറത്തു പോകണമെന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു. മന്ത്രിയുടെ മന്ദിരത്തിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. പോലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പോലീസിനു നേരെ കല്ലെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ലാത്തിചാര്‍ജുണ്ടായി.

പിണറായി പോലീസേ സൂക്ഷിച്ചോ എന്നും കാലം മാറും ഭരണം മാറുമെന്നും പോലീസിനുനേരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിസി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി സ്വയം രാജിവെച്ച് പുറത്തുപോയില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നുതന്നെയാണ് അല്‍പം മുന്‍പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പോലീസ് ഗോ ബാക്കെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...