Connect with us

Hi, what are you looking for?

Exclusive

ഗവര്‍ണര്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് കോടിയേരി, സിപിഎം ഉരുണ്ടുകളിക്കുന്നു

ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോള്‍ നേതാക്കള്‍ മുഖം രക്ഷിക്കാനുള്ള തത്രപാടില്‍. ഗവര്‍ണര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്ന് വരെ പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഗവര്‍ണറുടെ നീക്കം ദുരൂഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒപ്പിടേണ്ട ആളല്ലെന്നും കാലടിയില്‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവര്‍ണറാണ്. ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണെന്നും കോടിയേരി പറയുന്നു.

വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാരല്ല, സെര്‍ച്ച് കമ്മിറ്റിയാണ്. പ്രഗത്ഭരായവരാണ് ഇതി നിശ്ചയിക്കുന്നതെന്നാണ് കോടിയേരിയും പറയുന്നത്.
ഗവര്‍ണര്‍ തന്നെ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റിയാണ്. ഐകകണ്‌ഠ്യേനയാണ് സെര്‍ച്ച് കമ്മിറ്റി പേരു നല്‍കിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്‌നമായിരിക്കാം. നമുക്ക് അറിയില്ല. ഗവര്‍ണര്‍ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കോടിയേരി പറയുന്നു.ഗവര്‍ണര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലേയെന്ന് പറയാതെ പറഞ്ഞുവെന്ന് പറയാം. എന്തായാലും സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും കോടിയേരി പറഞ്ഞു. ഏറ്റുമുട്ടിയാല്‍ പണി പാളുമെന്ന് കോടിയേരിയും സമ്മതിച്ചിരിക്കുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ചാന്‍സലര്‍ പദവി ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണം എന്നാണ് നിലപാടെന്നും കോടിയേരി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...