Connect with us

Hi, what are you looking for?

Exclusive

പിണറായിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍, സര്‍ക്കാരും ഗവര്‍ണറും ഇടയുന്നു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലിലാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ വിഷയങ്ങളില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, ആ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കൂ എന്നുമാണ് ഗവര്‍ണര്‍ കത്തിലൂടെ പറഞ്ഞത്. പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പിട്ടു നല്‍കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ അസാധാരണ പ്രതിഷേധവുമായി സര്‍ക്കാരിന് കത്ത് നല്‍കുന്നത്.

മുന്‍പും സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയിലെ വീഴ്ച സംബന്ധിച്ച് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ പല നിലപാടിലും യോജിക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ എന്നാണ് വ്യക്തമാകുന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുന്നതായും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. നാല് ദിവസം മുമ്പാണ് ഗവര്‍ണര്‍ ആദ്യം എതിര്‍പ്പ് അറിയിച്ച് കത്ത് നല്‍കിയത്. ഇതിന് ഗവര്‍ണറെ വിശ്വാസത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അനുനയശ്രമം തള്ളി രണ്ടാം തവണയും കത്ത് ഗവര്‍ണര്‍ അയക്കുകയായിരുന്നു. ഇതേത്തുര്‍ന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായത് മുതല്‍ പല വിഷയങ്ങളിലും സര്‍ക്കാരുമായി ഇടഞ്ഞിരുന്നു. പക്ഷേ അടുത്തകാലത്തായി സര്‍ക്കാര്‍ ഗവര്‍ണറുമായി രമ്യതയില്‍ പോകുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി ഗവര്‍ണര്‍ രംഗത്ത് വന്നത്.കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതടക്കമുള്ള സംഭവങ്ങള്‍ ഗവര്‍ണറെ പ്രകോപിച്ചെന്നാണ് സൂചന.

ഇത്തരത്തിലുള്ള നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ തനിക്ക് ചാന്‍സിലര്‍ പദവി വേണ്ടെന്നു തന്നെയാണ് ഗവര്‍ണര്‍ അറിയിച്ചത്. കണ്ണൂര്‍, കാലടി വൈസ് ചാന്‍സലര്‍ നിയമനങ്ങളാണ് അതൃപ്തി രൂക്ഷമാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് എതിരായ കേസില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാറിന് എതിരെ ഗവര്‍ണര്‍ പോര്‍മുഖം തുറക്കുന്നത്. സര്‍വകലാശാലയില്‍ ചട്ടലംഘനങ്ങള്‍ നടക്കുന്നു എന്ന് ചാന്‍സലറായ ഗവര്‍ണര്‍ തന്നെ പറയുന്ന സാഹചര്യം കോടതിയില്‍ നിര്‍ണായകമായേക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...