Connect with us

Hi, what are you looking for?

Exclusive

റിയാസ് നടത്തിയത് വ്യഭിചാരം, ലീഗിന്റെ മാനോനില തകര്‍ന്നോയെന്ന് ഡിവൈഎഫ്‌ഐ

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും മോശം പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മനോനില തകര്‍ന്നോ എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ചോദിക്കുന്നു. മനോനില തകര്‍ന്നോ എന്ന് പരിശോധിക്കണം.

ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ് മുഹമ്മദ് റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യവയോധികനായ ആ പോഴന്‍ പ്രസംഗിച്ചത്. ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കൈയടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സഖാവ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടന്ന് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ലീഗിന്റെ മനസിലെ കുഷ്ഠത്തിന് ഇനിയും ശമനമുണ്ടായിട്ടില്ല. വ്യത്യസ്ത മത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ട് മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ആ വ്യക്തി സ്വാതന്ത്രം പോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കൂട്ടരാണ് ഭരണഘടനയും, സമുദായവുമെന്നൊക്കെ കള്ളപ്പേരില്‍ മനസിലെ പ്രാകൃത ബോധം വിളമ്പാന്‍ സമ്മേളനം വിളിച്ചു കൂട്ടുന്നതെന്നും സനോജ് കുറിച്ചു.

വി.കെ സനോജ് പറയുന്നതിങ്ങനെ… വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ മത വികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ ആധുനിക നവോത്ഥാനന്തര കേരളം ആര്‍ജ്ജിച്ചെടുത്ത എല്ലാത്തരം സാമൂഹിക മൂല്യങ്ങള്‍ക്കെതിരെയുമുള്ള വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമാക്കി തീരുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്. അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയില്‍ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വര്‍ഗ്ഗീയ ഒത്തുചേരല്‍ കാരണമായത്.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ധ്യവുമായ വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയാണ്.
സഖാവ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടന്ന് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ലീഗിന്റെ മനസിലെ കുഷ്ഠത്തിന് ഇനിയും ശമനമുണ്ടായിട്ടില്ല. മുസ്ലീം മതത്തില്‍ ജനിച്ച സഖാവ് റിയാസ് ഹിന്ദു മത ചുറ്റുപാടില്‍ ജനിച്ച വീണയെ വിവാഹം കഴിച്ചതാണ് ഇവരുടെ പ്രശ്‌നമെങ്കില്‍, അന്തരിച്ച ലീഗിലെ സമുന്നതാനായ നേതാവ് ഇ.അഹമ്മദ് സാഹിബിന്റെ മകന്റെ വിവാഹത്തിലും ഇവര്‍ക്ക് ഈ നിലപാട് തന്നെയായിരുന്നോ എന്ന് വ്യക്തമാക്കണം.അബ്ദുറഹ്മാന്‍ കല്ലായിക്ക് അത് വിവാഹമായി തന്നെ തോന്നുന്നുണ്ടോ എന്ന് ലീഗ് അണികള്‍ ചോദിച്ചറിയണമെന്നും സനോജ് വിമര്‍ശിക്കുന്നു.

സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കുന്ന കാലം മുതല്‍ മതപരമായ വികാരങ്ങള്‍ അദ്ദേഹത്തിനെതിരാക്കി തിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചവരാണിവര്‍. നല്ലൊരു ശതമാനം മുസ്ലീം ജനസംഖ്യയുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍ സഖാവ് മുഹമ്മദ് റിയാസ് മത വിരുദ്ധനാണെന്ന പ്രചരണം വീട് വീടാന്തരം കയറി പറഞ്ഞാണ് ഈ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നണി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബേപ്പൂരിലെ ജനാധിപത്യ വിശ്വാസികളായ ബോധമുള്ള മുസ്ലീങ്ങള്‍ ആ കുപ്രചാരണങ്ങളെ പുറം കാല് കൊണ്ട് തട്ടി മാറ്റിയാണ് ചരിത്ര ഭൂരിപക്ഷത്തില്‍ സഖാവ് റിയാസിനെ വിജയിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടുകള്‍ക്ക് ഇടത് മുന്നണി പിന്നിലായിരുന്ന മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖാവ് റിയാസിന് കൊടുത്തത് മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്.

അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ കൊതിക്കെറുവും നഷ്ടബോധവുമാണ് ലീഗുകാരെ ഇന്ന് മനോവിഭ്രാന്തിയിലേക്ക് എത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അബ്ദു റഹ്മാന്‍ കല്ലായിയുടെ സെപ്റ്റിക് ടാങ്ക് വായയ്ക്ക് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും,മുനീറുമടങ്ങുന്ന ലീഗ് നേതാക്കള്‍ ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയില്‍ ഉയര്‍ന്ന് കേട്ടത്.’ ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘.മുന്നേ ഈ അധിക്ഷേപം ഉയര്‍ന്ന് കേട്ടത് സംഘപരിവാര്‍ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്. ശബരിമല കലാപ കാലത്ത് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം എന്നും അദ്ദേഹം പറയുന്നു.അതോ ഉണ്ടായ കാലം മുതല്‍ സവര്‍ണ്ണ മുസ്ലീം പ്രമാണിമാരുടെ കാലിത്തൊഴുത്തു മാത്രമായിരുന്ന മുസ്ലീം ലീഗില്‍ നിന്ന് സ്വാഭാവികമായി കെട്ടു നാറി പുറത്തു വരുന്നതാകാം ഈ കീഴാള വിരുദ്ധത എന്നും ന്യായമായും ചിന്തിക്കാം.സ്വവര്‍ഗ്ഗ വിവാഹ വിരുദ്ധവും,ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ കമന്റുകളാണ് ലീഗ് നേതാക്കള്‍ നടത്തിയത്. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...