Connect with us

Hi, what are you looking for?

Exclusive

ടാറ്റു കുത്താത്തതിനു മര്‍ദ്ദനം,ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ,സിപിഎം പ്രവര്‍ത്തകന്റെ ഇടപെടലെന്ന് പിതാവ്

മകളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മൊഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം.മോഫിയയുടെ ഭര്‍ത്താവിനും, പൊലീസിനുമെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ വയ്യാതെയാണ് മോഫിയ വീട്ടിലേക്ക് തിരിച്ച് വന്നതെന്ന് പിതാവ് പറയുന്നു. പുറത്തുപറയാന്‍ കഴിയാത്ത തരം ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായത്. ദേഹം മുഴുവന്‍ പച്ചകുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചിരുന്നു. ഇയാളുടെ ലൈംഗിക വൈകൃതങ്ങള്‍ തിരിച്ചറിഞ്ഞ മോഫിയ വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ സ്വന്തം വീട്ടിലേക്ക് വന്നു. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു മോഫിയ.

പണം ആവശ്യപ്പെട്ടും സുഹൈല്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് മോഫിയ പറഞ്ഞിരുന്നു. സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. പിന്നീട് സ്വര്‍ണ്ണം ആവശ്യപ്പെടുകയും, പഠനം വരെ നിര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും പിതാവ് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ സിപിഎം പ്രവര്‍ത്തകനും സിഐ സുധീറും ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു.സിഐ തന്റെ മകളോട് കരുണ കാണിച്ചില്ലെന്നും വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും പിതാവ് പറയുന്നു. താനൊരു തന്തയാണോടോ, എത്ര സ്ത്രീധനം കൊടുത്തു എന്നൊക്കെയാണ് ഇയാള്‍ ചോദിച്ചത്.

സിപിഎം പ്രവര്‍ത്തകനും സുഹൈലും ബന്ധുക്കളാണ്. കേസില്‍ ഇയാളുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്ന് പിതാവ് പറഞ്ഞു. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും, എസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നും നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായിക്ക് പരാതി കൊടുക്കണമെന്ന് പലരും പറയുന്നു. എന്റെ മകള്‍ പോയി ഇനി പരാതി എന്തിന് കൊടുക്കണമെന്നാണ് ആ അച്ഛന്‍ ചോദിക്കുന്നത്. ഒരാള്‍ മരിച്ചു കഴിഞ്ഞാണോ എല്ലാവരും എഴുന്നേല്‍ക്കുന്നതെന്നും ഡമ്മി കളിയല്ല എന്റെ മകള്‍ പോയെന്നും പിതാവ് പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...