Connect with us

Hi, what are you looking for?

Exclusive

മൊഫിയയുടെ ജീവനെടുക്കാൻ സുഹൈലിന് കൂട്ട് നിന്നത് കുട്ടി സഖാവ് , പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനത്തെത്തുടർന്ന് ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മരണപ്പെട്ട മൊഫിയയുടെ പിതാവ് ദില്‍ഷാദ് സലിം . .

നിയമ വിദ്യാർഥിനിയായ മൊഫിയ പർവീണും സുഹൈലും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഫേസ് ബൂകിലൂടെയാണ് . പിന്നീട് വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് സുഹൈലുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതോടെ വിവാഹം നടത്തിക്കൊടുക്കാൻ മൊഫിയയുടെ മാതാപിതാക്കൾ നിര്ബന്ധിതരായി . എന്നാൽ അപ്പോഴൊന്നും സ്ത്രീധനം ആവശ്യമില്ല മകളെ മാത്രം മതി എന്ന് പറഞ്ഞ സുഹൈൽ വിവാഹ ശേഷം മറ്റൊരാളായി മാറുകയായിരുന്നു എന്ന് മൊഫിയയുടെ പിതാവ് പറയുന്നു .
ഭർത്താവ്‌വായ സുഹൈലിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് സുഹൈലും വീട്ടുകാരും മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പിതാവ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ..
രണ്ടരമാസമാണ് അവള്‍ അവിടെ താമസിച്ചത്. ഇത്രയുംനാള്‍ പുറത്തുപറയാന്‍ കഴിയാത്തവിധത്തിലുള്ള ലൈം​ഗീക വൈകൃതങ്ങള്‍ക്കാണ് ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വിഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയില്‍ പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അവള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച്‌ തിരിച്ച്‌ ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിര്‍ത്താനും സുഹൈല്‍ മോഫിയയെ നിര്‍ബന്ധിച്ചിരുന്നു, എന്നും ദില്‍ഷാദ് പറഞ്ഞു.

ദിന്റെ മകൾ ഏറെ സഹിച്ചെന്നും അവസാനം ഗതികേട്ടപ്പോഴാണ് അവളീ കടുംകൈ ചെയ്തതെന്നും ദിൽഷാദ് പറയുന്നു . സുഹൈലിനും വീട്ടുകാർക്കുമെതിരെ പരാതിയുമായി ആലുവ പോലീസ് സ്റ്റേഷനിൽ എത്തിയ തന്നോടും മകളോടും വളരെ മോശമായാണ് സിഐ സുദീപ് പെരുമാറിയതെന്നും ദില്ഷഗാഡ് പറഞ്ഞു. മൊഫിയയുടെ ആത്മഹത്യ കുറിപ്പിലും ഇതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സിഐ ശരിയല്ല എന്നും , അയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവൾ തന്റെ നോട്ട് ബുക്കിൽ ആത്മഹത്യ ചെയ്യുന്നതിന് മുൻപായി എഴുതി ചേർത്തിരുന്നു.
പിതാവായ തന്നോടും വളരെ മോശമായാണ് സിഐ പെരുമാറിയതെന്ന് ദിൽഷാദ് പറഞ്ഞു. പരാതിയുമായി ചെന്ന ഞങ്ങളോട് പ്രതികളോടെന്ന പോലെ പെരുമാറുകയും കുറ്റക്കാരായ അവരെ സംരക്ഷിക്കുകയുമാണ് സിഐ ചെയ്തതെന്നും ദിൽഷാദ് ആരോപിച്ചു. താനൊരു തന്തയാണോ എന്ന് പോലും സിഐ ആക്രോശിച്ചതായി ദിൽഷാദ് പറയുന്നു.
അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഉത്തര എന്ന പെൺകുട്ടിയുടെ കേസിലും ആദ്യ ഘട്ടത്തിൽ നിയമ നടപടി നേരിട്ട ആളാണ് സി ഐ സുദീപ് എന്നതും ഇവിടെ ശ്രദ്ധേയമാണ് .

എന്നാൽ ഇതിനൊക്കെ പുറമെ മറ്റൊരു വ്യക്തി കൂടി ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നതായാണ് ഇപ്പോൾ മൊഫിയയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. അയാൾ ആരാണെന്നു വ്യക്തമല്ല എന്നും എന്നാൽ അയാൾ ഒരു കുട്ടി സഖാവാണെന്നു മാത്രമേ അറിയാവൂ എന്നും ദിൽഷാദ് പറയുന്നു.

സുഹൈലിന്റെയും വീട്ടുകാരുടെയും ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് മകള്‍ പരാതി നല്‍കിയതെന്നും എന്നാൽ പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമായിരുന്നു സി ഐയുടെ ഓഫീസില്‍ നടന്നതെന്നും പിതാവ് ആരോപിച്ചു. അന്ന് മറ്റൊരാള്‍ക്കൂടി അവിടെ ഉണ്ടായിരുന്നു, ‘കുട്ടിസഖാവ്’, അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാള്‍ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സിഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ മുന്‍കൈയെടുത്തത്. എന്നും സുഹൈൽ പറഞ്ഞു . സംഭവത്തില്‍ കുട്ടിസഖാവിന്റെ റോള്‍ അന്വേഷിക്കണമെന്നും സിഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദില്‍ഷാദ് ആവശ്യപ്പെട്ടു.

കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി എന്ന പ്രദേശത്ത് ഒൻപത് മാസം മുൻപാണ് പെരുമ്പാവൂർ ഒക്കൽ നിവാസികളായ ഇവർ സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങിയത്.
ഇതിന് ശേഷമാണ് സുഹൈലും മോഫിയയും തമ്മിൽ വിവാഹം നടന്നത്. അയൽവാസികളുമായി വലിയ ബന്ധങ്ങൾ ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല എന്ന് അയൽവാസികൾ പറയുന്നു. പ്രതികൾക്ക് രാഷ്ട്രീയമായി ഉന്നത ബന്ധമുള്ളവരാണെന്നും പരിചയക്കാർ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...