Connect with us

Hi, what are you looking for?

Exclusive

അവൻ ശരിയല്ല പപ്പാ , മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്,

സോഷ്യൽ ,മീഡിയ വഴി മൊട്ടിടുന്ന പ്രണയങ്ങളും അവയുടെ അൽപായുസ്സും , അവ മൂലം വന്നു ഭവിക്കുന്ന ദുരിതങ്ങളുമെല്ലാം നാം ഒരുപാട് തവണ കണ്ടിട്ടുള്ളതാണ് .
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്തവർ തമ്മിൽ ഒരു മെസ്സേജിലൂടെയോ ഫോൺ കോളിലൂടെയോ ഇഷ്ടത്തിലാവുക . സ്നേഹം അന്ധമാക്കുന്നിടത് വളർത്തി വലുതാക്കിയ അച്ഛനമ്മമാരേക്കാൾ വില കൊടുത്ത് ഈ സോഷ്യൽ മീഡിയ കൂട്ടുകാരന് മുന്നിൽ ജീവിതം സമർപ്പിക്കുക. അവസാനം എല്ലാം കൈവിട്ടു അവസാനം അവനും കൈവിട്ടു കഴിയുമ്പോൾ പെരുവഴിയാധാരം നോക്കി വിലപിച്ച് ജീവിതം അവസാനിപ്പിക്കുക . ഇതൊക്കെ ഇപ്പോൾ പതിവായി കേട്ട് കൊണ്ടിരിക്കുന്ന അഥവാ കണ്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് . എന്നാൽ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല എന്ന് പറഞ്ഞുറച്ചു പോയി നമ്മുടെ പുതിയ തലമുറ .

സോഷ്യൽ മീഡിയ ബന്ധങ്ങളുടെ അബദ്ധങ്ങളുടെ ഏറ്റവും ഒടുവിലത്തേതായി പുറത്തു വരുന്ന വാർത്തയാണ് മൊഫിയാ പർവീൺ എന്ന ഇരുപത്തിമൂന്നു വയസുകാരിയുടേ ആത്മഹത്യ.
തന്റെ മരണകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയാ പര്‍വീനിന്റെ ആത്മഹത്യാ കുറിപ്പും ഇപ്പോൾ പുറത്തു വന്നു കഴിഞ്ഞു .

23 കാരിയായ മൊഫിയ പര്‍വീന്‍ ഇന്നലെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മൊഫിയ ഭർത്താവായ സുഹൈലിന്നെ പരിചയപ്പെടുന്നത് ഫേസ് ബൂകിലൂടെയാണ് . പിന്നീട് ആ ബന്ധം വീട്ടുകാരുടെ എതിർപ്പുകളെപ്പോലും മറികടന്നു വിവാഹത്തിലെത്തി .
എന്നാൽ എല്ലാ സോഷ്യൽ മീഡിയ ബന്ധങ്ങളിലും കാണാറുള്ളത് പോലെ തന്നെ ഇവരുടെ ഇടയിലും സ്നേഹത്തിന്റെ ആയുസ്സ് കുറവ് തന്നെയായിരുന്നു. ഒടുക്കം ദാമ്പത്യ കലഹങ്ങൾ പോലീസ് സ്റ്റേഷൻ വരാന്ത വരെ മൊഫിയയെ എത്തിച്ചു . ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഇന്നലെ മൊഫിയ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെയുള്ള പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മൊഫിയയെ ഒത്തു തീര്‍പ്പിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഭര്‍ത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ വെച്ച്‌ ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്തതായി പോലീസ് പറഞ്ഞു .
തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരാതി നല്‍കി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എന്നാൽ മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഉയർത്തിയിരിക്കുന്നത് . മാത്രമല്ല ആലുവ സിഐ ക്കെതിരെയും മൊഫിയ ആരോപണം ഉന്നയിച്ചിട്ടുണ്ട് . സിഐ യെ വെറുതെ വിടരുതെന്നും സി ഐ തന്നോട് മോശമായി പെരുമാറിയ സിഐ ക്കെത്തിരെ നടപടി എടുക്കണമെന്നും മൊഫിയ തന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഒരു നോട്ട് ബുക്കിൽ എഴുതിക്കൂട്ടിയ തന്റെ അവസാന നിമിഷത്തെ ആശങ്കകളും തുറന്നു പറച്ചിലുകളും എല്ലാം അടങ്ങിയതായിരുന്നു ആ ആത്മഹത്യാ കുറിപ്പ്.

തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും ഇനിയും ഇത് കേട്ട് നില്‍ക്കാന്‍ വയ്യെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സിഐയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കത്തിലുണ്ട്. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സുഹൈലും മാതാപിതാക്കളും ക്രിമിനലുകളാണ്. അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം. അതെന്റെ അവസാനത്തെ ആഗ്രഹമാണെന്നും മൊഫിയ കത്തില്‍ പറയുന്നു.

മൊഫിയ പര്‍വീനിന്റെ ആത്മഹത്യകുറിപ്പിന്റെ ആദ്യ പേജിൽ പറയുന്നത് ഇങ്ങനെ ..

ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല. അവന്‍ എന്നെ മാനസിക രോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസികപ്രശ്നം എന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ.

ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല. സുഹൈല്‍, എന്റെ പ്രാക്ക് എന്നും നിന്നോടൊപ്പം ഉണ്ടാകും. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും.
എന്നും അവൾ തന്റെ മരണ മൊഴിയായി ആ ബുക്കിൽ കുറിച്ചു.

Suhail, mother & father ക്രിമിനല്‍സ് ആണ്. അവര്‍ക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!

അവനെ അത്രമേല്‍ സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ഞാന്‍ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു.

Pappa, ചാച്ചാ sorry.
എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി.
അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിച്ചയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. Pappa, ചാച്ചാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ്‌
ഇവിടെ തന്നെ ഉണ്ടാകും.
അസ്സലാമുഅലൈക്കും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...