Connect with us

Hi, what are you looking for?

Exclusive

മോന്‍സണ്‍ കേസ് ഇഡി അന്വേഷിക്കും, ഉന്നതരുടെ ആപ്പീസ് പൂട്ടും

ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനുപിന്നാലെ മോന്‍സണ്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. സര്‍ക്കാര്‍ ഉരുണ്ടുകളിക്കരുതെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സര്‍ക്കാരിനെയും പോലീസ് ഉന്നതരെയും പ്രതിരോധത്തിലാക്കാന്‍ ഇഡി ഇറങ്ങുകയാണ്. മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഇ.ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതു വരെയുള്ള അന്വേഷണ വിവരങ്ങള്‍ക്കായി ഇ.ഡി പൊലീസിന് കത്ത് നല്‍കി. സംസ്ഥാന പോലീസ് മേധാവികള്‍ തന്നെ കേസില്‍ ആരോപണവിധയരായ സാഹചര്യത്തില്‍ ഇവര്‍ തന്നെ അന്വേഷിച്ചാല്‍ കേസ് എവിടെ എത്താനാണെന്നുള്ള സംശയം ഹൈക്കോടതി തന്നെ ചോദിച്ചിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുലമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ മോന്‍സനേയും സഹായികളേയും ചോദ്യംചെയ്യും. മോന്‍സന്‍ പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും.മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഡി.ജി.പിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടെന്ന് കോടതി നിരീക്ഷിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു. അതേസമയം മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

പ്രഥമദൃഷ്ട്യാ കാണുന്നതിനും അപ്പുറമുള്ള കാര്യങ്ങള്‍ ഈ കേസിലുണ്ടെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ ഇടപെടുമെന്നും കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ഇഡിക്കു കത്ത് നല്‍കിയിട്ട് എന്തു സംഭവിച്ചെന്നു കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ മറുപടി. മോന്‍സന്‍ മിക്കപ്പോഴും വിദേശ യാത്രകളിലും ഡല്‍ഹിയിലും ആണെന്നും ഇഡിക്കു നല്‍കിയ കത്തില്‍ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.

മോന്‍സണ് സംരക്ഷണം നല്‍കിയതിനെ ഡിജിപി കോടതിയില്‍ വാദിച്ചിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷെ പ്രതിയാക്കിയില്ലെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഐജി ലക്ഷ്മണിനെതിരെ തെളിവുണ്ടെങ്കില്‍ പിന്നെ എന്തു കൊണ്ട് പ്രതിയാക്കുന്നില്ല എന്നും കോടതി ചോദിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസമായി ഇന്റലിജന്‍സ് ഉറക്കത്തിലായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...