Connect with us

Hi, what are you looking for?

Exclusive

പല പേരുകളും പറയാന്‍ നിര്‍ബന്ധിച്ചു, അവര്‍ക്ക് വേണ്ടത് മറ്റുപലതും: ബിനീഷ് കോടിയേരി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി പണി തുടങ്ങി. ഒരു ഭയവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനെല്ലാം ഉത്തരങ്ങള്‍ നല്‍കി. ബിനീഷ് ഇനി എന്തിനുള്ള പുറപ്പാടാണ് എന്നാണ് പലരുടെയും ചോദ്യം. പലതും വെളിപ്പെടുത്താനുണ്ടെന്നും കേരളത്തില്‍ എത്തട്ടെയെന്നമുള്ള വെല്ലുവിളി സ്വരമാണ് ഇന്നലെ ബിനീഷില്‍ നിന്നുണ്ടായത്. വീണ്ടും പിടിച്ച് അകത്തിടാനുള്ള എല്ലാ വഴികളും ബിനീഷ് തുറക്കുകയാണോ എന്നാണ് സംശയം.

പല പേരുകളും പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അന്വേഷണ സംഘം ചോദിച്ചത്. ഭരണകൂടത്തിന് അനഭിമതനായതിലാണ് വേട്ടയാടുന്നതെന്നും ബിനീഷ് പ്രതികരിക്കുകയുണ്ടായി. സത്യം ജയിക്കുമെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പ്രതികരിച്ചത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിനുപിന്നില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തില്‍ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...