Connect with us

Hi, what are you looking for?

Exclusive

വികാരഭരിതനായി പൊട്ടിക്കരഞ്ഞു,ഞാനൊന്ന് അച്ഛനെ കണ്ടോട്ടെയെന്ന് ബിനീഷ്

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനീഷ് കോടിയേരി കേരളത്തിലെത്തി. രാവിലെ പത്തരയോടെയാണ് ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.കാലം സത്യത്തെ ചേര്‍ത്ത് പിടിക്കും. നീതി ലഭിച്ചതില്‍ സന്തോഷമെന്നും പറയാനുള്ളതെല്ലം പിന്നീട് പറയുമെന്നും ബിനീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷമായി ഞാന്‍ ജയിലില്‍ കിടക്കുകയാണ്. തന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും കണ്ടിട്ട് ഒരു വര്‍ഷമായി. അവരെ ആദ്യം ഒന്നു കണ്ടോട്ടെയെന്നാണ് ബിനീഷ് വികാരഭരിതനായി പറഞ്ഞത്.

അതിനുശേഷം എല്ലാം പ്രതികരിക്കാമെന്നും ബിനീഷ് പറഞ്ഞു. സഹോദരന്‍ ബിനോയ് കോടിയേരിക്കൊപ്പമൊത്തിയ ബിനീഷിനെ വരവേല്‍ക്കാന്‍ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സിപിഎം പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. പൂമാലയിട്ടാണ് ബിനീഷിനെ ഇവര്‍ വരവേറ്റത്. വീട്ടിലെത്തിയ മകനെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. അമ്മയെ കെട്ടിപിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിനീഷ്.

ഒരു വര്‍ഷത്തിനുശേഷം മകനെ കാണാനായതില്‍ സന്തോഷമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല കോടിയേരി. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിന് മുമ്പേ കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്താനാണ് സാദ്ധ്യത. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.മടങ്ങിവരവ് അടുത്ത മാസം 6,7 തിയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആകാനാണ് സാദ്ധ്യത. അതിനു മുമ്പായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബര്‍ 13നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...