Connect with us

Hi, what are you looking for?

Exclusive

പുതിയ ഡാം വേണം പക്ഷേ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം കാരണം പറഞ്ഞ് ഹരീഷ് പേരടി

മഴ കനത്തതോടൊപ്പം സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചാ വിഷയമായ ഒന്നാണ് മുല്ലപെരിയാർ ഡാം. കാലാവധി കഴിഞ്ഞ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപെരിയാർ .അതിന്റെ പല ഭാ​ഗങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല അടിക്കടി ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാവുകന്നതും വലിയ ആശങ്കയാണ് ജന മനസുകളിൽ സൃഷ്ടിക്കുന്നത്. കാരണം മുല്ലപെരിയാർ എന്ന ഭീമൻ അണക്കെട്ട് തകർന്നാൽ കേരളം എന്ന സംസ്ഥാനം തന്നെ ഒരു പക്ഷേ ഇല്ലാതാകും എന്നത് തന്നെയാണ് കാരണം അതുകൊണ്ട് തന്നെ മുല്ലപെരിയാർ അണക്കെട്ടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയും പുതിയ ഒരു ഡാം പണിയണം എന്ന ആവശ്യവും സോഷ്യൽ മീഡിയ വഴി ശക്തമായി ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരണമറിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഉടനടി ഒരു പുതിയ ഡാം പണിയണമെന്നും എന്നാൽ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണമെന്നുമാണ് ഹരീഷ് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പറയുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങളും കേട്ട് പൊട്ടിച്ചിരിക്കുകയും കൈയ്യടിക്കുകയുമാണ് സോഷ്യൽ മീഡിയ.

കേരളത്തിലെ കരാര്‍ നിര്‍മ്മാണങ്ങളിലെ അഴിമതികളെ ഒന്നാകെ പരിഹസിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുല്ലപ്പെരിയാറില്‍ ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഡാമിന്റെ നിര്‍മ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കണമെന്ന് അദ്ദേഹം പറയുന്നു.

തമിഴ്നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാമെന്നും നടന്‍ പരിഹസിക്കുന്നു. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ടിയ വ്യത്യാസമില്ലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

2019-ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്ടിയ വ്യത്യാസമില്ലാതെ പറയുകയാണ്…തമിഴ്നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും.

അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...