Connect with us

Hi, what are you looking for?

Cinema

കാറുകള്‍ ഇടിച്ചു, നിര്‍ത്താതെ പോയി എന്നൊരു കുറ്റമേ ചെയ്തുള്ളൂ, നടി ഗായത്രിയെ ട്രോളി പഞ്ഞിക്കിട്ടു

ഇന്നലെയാണ് നടി ഗായത്രി സുരേഷിന്റെ കാര്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു നിര്‍ത്താതെ പോയതും ആളുകള്‍ വളഞ്ഞിട്ട് പിടിച്ച് പെരുമാറിയതും. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് ഗായത്രിയും സുഹൃത്തും വാഹനമോടിച്ച് വരുമ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള താരത്തിന്റെ യാത്രമാധ്യേയാണ് സംഭവം. പാര്‍ട്ടി വേഷത്തിലാണ് ഗായത്രി സുരേഷ് ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് കാറില്‍ നിന്ന് ഇറങ്ങാതെ വന്നപ്പോഴാണ് നാട്ടുകാര്‍ രോഷാകുലരായത്. കാറിന്റെ വിന്‍ഡോ തല്ലി പൊളിക്കാനും അസഭ്യം പറയാനും തുടങ്ങി. ഗായത്രി ഇവരോട് ക്ഷമ പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിശദീകരണവുമായി നടി ഗായത്രിയും എത്തി.

വിശദീകരണവുമായി എത്തിയ ഗായത്രിയാണ് ഇപ്പോള്‍ ട്രോള്‍ പേജുകളിലെ പ്രധാന ചര്‍ച്ചാ വിഷയം. അപകടം വരുത്തുന്നത് തെറ്റല്ലേ? എന്ന ചോദ്യത്തിന് മനപൂര്‍വമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ഗായത്രി പറയുന്നുണ്ട്. രാവിലെ മുതല്‍ നിരവധി പേര്‍ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും നടി പറയുന്നു.

എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നതെന്നാണ് ഗായത്രി പറഞ്ഞത്. ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്.

ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലില്‍ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്..നിങ്ങള്‍ക്ക് എന്നെകുറിച്ച് മോശം ചിന്ത വരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഗായത്രി പറയുന്നു. ഗായത്രിയുടെ ഈ വിശദീകരണമാണ് ട്രോളായി പ്രചരിച്ചത്. ഞാന്‍ ഒരു പ്രശസ്ത നടിയായതുകൊണ്ടല്ലേ നിങ്ങള്‍ എന്നോടിങ്ങനെ കാണിക്കുന്നതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

കാറുകള്‍ ഇടിച്ചു, നിര്‍ത്താതെ പോയി എന്നൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്നും പരിഹാസമുണ്ട്. ഞങ്ങള്‍ വണ്ടി കൊണ്ടുപോയി ഇടിച്ച നാലഞ്ചു വണ്ടിക്കാര്‍ക്ക് മാത്രമേ പ്രശ്‌നമുള്ളൂ.. വേറാര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നും പരിഹാസമുണ്ട്. നമ്മള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാല്‍ വാഹനം നിര്‍ത്തി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന് നോക്കണമെന്നും മറ്റ് ചിലര്‍ ഉപദേശിക്കുന്നു. വണ്ടി ഇടിച്ചതിനേക്കാള്‍ ദുരന്തമായിരുന്നു ഇവളുടെ ന്യായീകരണ വീഡിയോ എന്നും വിമര്‍ശനമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...