Connect with us

Hi, what are you looking for?

Exclusive

ജയിലിലെ ശൗചാലയത്തിൽ പോകാൻ വയ്യ, ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ആര്യൻ ഖാൻ, പൊട്ടിത്തെറിച്ച് ഷാരുഖ്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ncbയുടെ പിടിയിലായി ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോളിവുഡിലെ കിങ് ഖാൻ ആയ ഷാരൂഖ് ഖാന്റെ പുത്രൻ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്. ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ക്വാറന്റൈന്‍ സെല്ലിലാണ് ആര്യനെ ഇപ്പോൾ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ കുളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ ജയില്‍ അധികൃതര്‍ ആശങ്കകള്‍ പങ്കുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യന്‍ ആരോടും സംസാരിക്കുന്നില്ലെന്നും ജയിലില്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളു. ഒക്ടോബര്‍ 8 മുതല്‍ ആര്യൻ ജയിലിലാണ്. ഓക്ടോബർ 2 തീയ്യതിയായിരുന്നു ncb ആരനെയും സംഘത്തെത്തും ആ​ഗംബര പ്പലിൽ നിന്ന് പിടികൂടിയത്.

വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു, അവിടെ എത്തിയപ്പോള്‍ ജയില്‍ കാന്റീനില്‍ നിന്ന് കുറച്ച്‌ കുപ്പി വെള്ളം വാങ്ങിയിരുന്നു. അതേ സമയം ആര്യന്‍ ഖാന് ജാമ്യം ലഭിക്കാത്തതില്‍ ഷാരൂഖ് ഖാന്റെ കുടുംബം ആശങ്കയിലാണ്. ആര്‍തര്‍ റോഡിലെ ജയിലിലേക്ക് തുടര്‍ച്ചയായി ഷാരൂഖിന്റെ കുടുംബം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷാരൂഖിന് അഭിഭാഷകര്‍ വേഗത്തില്‍ ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കാണാതെ പോയി. പ്രമുഖ അഭിഭാഷകർ ആര്യന് വേണ്ടി രം​ഗത്തെത്തിയിരുന്നുവെങ്കിലും ആര്യനെ പുറത്തിറക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.

ഷാരൂഖ് ഖാന്‍ തന്റെ മകന്റെ ആരോഗ്യത്തെക്കുറിച്ച്‌ വളരെ ആശങ്കാകുലനാണ്. കൃത്യസമയത്ത് വിവരങ്ങള്‍ അറിയിക്കാന്‍ ജയില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മകന് ജാമ്യം ലഭിക്കാത്തതിന്റെ നിരാശയിലാണ് അമ്മ ഗൗരി ഖാന്‍. ഷാരൂഖിന്റെ മകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

ncb യിലെ മുംബൈ സോൺൽ ഓഫീസറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും സംഘത്തെയും രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. എന്നാൽ പേരിലെ ഖാൻ എന്നതാണ് പ്രശ്നമെന്നും അത് കൊണ്ട് മനപൂർവ്വം കേസിൽ ആര്യനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ആര്യന് പിന്തുണ അർപ്പിച്ചുകൊണ്ട് സിനിമ മേഖലയിലെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാന്‍ ഷാരൂഖ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ശരിക്കും രോഷത്തിലാണ് അദ്ദേഹം. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നിസ്സഹായനായ പിതാവിന്റെ റോളിലാണ് ഷാരൂഖ് ഇപ്പോള്‍ ഉള്ളത്. നേരത്തെ സല്‍മാന്‍ ഖാനെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ നിന്ന് രക്ഷിച്ച അമിത് ദേശായ് എന്ന അഭിഭാഷകനാണ് ആര്യന് വേണ്ടി കോടതിയില്‍ ഹാജരായത്.

എന്‍സിബി അധികൃതരെയും ജയില്‍ അധികൃതരെയും ഷാരൂഖും ഗൗരിയും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്‍സിബി അധികൃതര്‍ വഴങ്ങുന്നില്ലെന്നാണ് വിവരം. എസിയും മറ്റ് കാര്യങ്ങളും ജയിലില്‍ എത്തിച്ച്‌ കൊടുക്കാനാവുമോ എന്നും പരിശോധിച്ചിരുന്നു. ഇത് ജയില്‍ അധികൃതര്‍ അനുവദിച്ചേക്കും. എന്‍സിബി കേസില്‍ കടുത്ത നിലപാടിലാണ്. ആര്യനെതിരെ തെളിവുകളുണ്ടെന്ന് അവര്‍ ഉറപ്പിക്കുന്നു.

ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്നു കഴി‍ഞ്ഞ ദുവസം എന്‍സിബി പ്രത്യേക കോടതിയില്‍ അറിയിച്ചിരുന്നു. ജാമ്യഹര്‍ജിയെ എതിര്‍ത്താണു ഗുരുതര ആരോപണം. വാദം കേള്‍ക്കല്‍ ഇന്നു തുടരും.

ആര്യനുള്ള പ്രധാന കുരുക്ക് എന്ന് പറയുന്നത് മയക്കുമരുന്ന് ഉപയോഗിച്ചു എന്നതാണ്. കൊക്കെയ്ന്‍, മോര്‍ഫിന്‍, ഹെറോയ്ന്‍ എന്നിവ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം കഠിനതടവും 20000 രൂപ പിഴയുമാണ് ലഭിക്കുക. ചരസ് ഉപയോഗിച്ചാല്‍ ആറ് മാസമാണ് ലഭിക്കുക. കഴിഞ്ഞ നാല് വര്‍ഷമായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍സിബി പറയുന്നത്. മയക്കുമരുന്നിന് അടിമയാണ് ആര്യനെന്ന് കണ്ടെത്തിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് ചികിത്സയാണ് വേണ്ടതെന്നാണ് നിയമത്തില്‍ പറയുന്നത്. ചികിത്സ പൂര്‍ണമാക്കിയില്ലെങ്കില്‍ ഈ നിയമത്തിന്റെ ഇളവ് ലഭിക്കില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗം കൈവശം വെക്കല്‍ എന്നിവ പരിഗണിച്ചാല്‍ രണ്ട് വര്‍ഷം ആര്യന്‍ ജയിലിലാവും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...