Connect with us

Hi, what are you looking for?

Exclusive

ബൈജൂസ് പിന്മാറി, ഷാരൂഖ് സാമ്രാജ്യം തകരുന്നു, പൊട്ടിക്കരഞ്ഞ് കോടതി മുറിയില്‍ ആര്യന്‍

ബോളിവുഡ് ലോകത്തെ കിംങ് ഖാനാണ് ഷാരൂഖ് ഖാന്‍ എന്നു വിശേഷിപ്പിക്കുന്നത് നല്ല മികച്ച നടന്‍ എന്നുള്ളതുകൊണ്ടു മാത്രമല്ല. താരമൂല്യം തന്നെയാണ് അതിന് കാരണം. ഒരു സിനിമയില്‍
ഷാരൂഖ് വാങ്ങിക്കുന്ന പ്രതിഫലം ഓരോ സിനിമ കഴിയും തോറും കൂടാറുണ്ട്. അത് കൂടി കൂടി ഇപ്പോള്‍ ഒരു മാസം ഷാരൂഖാന്റെ വരുമാനം 20 കോടിയും ഒരു വര്‍ഷം 300 കോടിയുമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ലോക്ഡൗണ്‍ സമയത്ത് വര്‍ഷങ്ങളോളം ഷാരൂഖിന് സിനിമകളുണ്ടായിരുന്നില്ല. അപ്പോഴും ഷാരൂഖിന് പ്രതിഫലം ലഭിച്ചിരുന്നു. പല ബിസിനസിന്റെയും ബ്രാന്‍ഡ് അംബാസിഡറായും പരസ്യത്തിലെ മോഡലായും ഷാരൂഖ് സജീവമാണ്. ഒരു സിനിമയില്‍ അഭിനയിച്ച് കിട്ടുന്നതിനെക്കാള്‍ കൂടിയ പ്രതിഫലം ഒരു പരസ്യത്തില്‍ അഭിനയിച്ചാല്‍ അല്ലെങ്കില്‍ ബ്രാന്‍ഡ് അംബാസിഡറായാല്‍ ലഭിക്കുമെന്നാണ് പറയുന്നത്.

ബൈജൂസ് ലേണിങ് ആപ്പ്, ഹുണ്ടായി മോട്ടോര്‍ കമ്പനി, എല്‍ജി, ദുബായ് ടൂറിസം, റിലയന്‍സ് ജിയോ, ഐസിഐസിഐ തുടങ്ങി നിരവധി പരസ്യങ്ങളില്‍ ഷാരൂഖിന്റെ മുഖമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇവിടെ നിന്നൊക്കെ വാര്‍ഷികമായി അദ്ദേഹത്തിന് വരുമാനം ലഭിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കേട്ടാല്‍ അമ്പരിപ്പിക്കുന്ന വരുമാനമാണ് ഷാരൂഖിന്റെ കൈകളിലെത്തുന്നത്. എന്നാല്‍ ഈ ബ്രാന്‍ഡ് അംബാസിഡറായി തുടരുമ്പോള്‍ എന്തെങ്കിലും മോശം ആരോപണമോ കേസോ കുറ്റമോ വരികയാണെങ്കില്‍ ആ കമ്പനിക്കെതിരെയും മോശം പേര് വരാന്‍ തുടങ്ങി. ഇങ്ങനെയൊരാളെയാണോ നിങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്നുള്ള ആക്ഷേപവും വരും. സമാനമായ ആരോപണമാണ് ബൈജൂസ് ലേണിങ് ആപ്പിനും ഉണ്ടായിരിക്കുന്നത്.

ബൈജൂസ് ആപ്പിലെ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖാണ്. ബൈജൂസിന്റെ രവീന്ദ്രന്‍ മൂന്നര മുതല്‍ അഞ്ചര കോടി വരെയാണ് ഷാരൂഖിന് പ്രതിഫലമായി നല്‍കുന്നത്. ഇപ്പോള്‍ ക്ഷീണം ഉണ്ടായിരിക്കുന്നത് ബൈജൂസ് ആപ്പിനാണ്. മയക്കുമരുന്ന് കേസില്‍ അകപ്പെട്ട മകന്‍ ആര്യന്‍ ഖാനെ കൊണ്ട് തലവേദനയായതും ഇമേജ് പൊളിയുന്നതും ഷാരൂഖിന് തന്നെയാണ്. മകനെ നന്നായി വളര്‍ത്താന്‍ കഴിയാത്ത അച്ഛന്‍ എന്നുള്ള വിശേഷണമാണ് ഉള്ളത്. ബൈജൂസ് പോലുള്ള ആപ്പ് ഭാവിയില്‍ വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് അത്യാവശ്യമായ ഒന്നാണ്. തെറ്റായ ഉപദേശത്തിലൂടെ മകനെ വളര്‍ത്തുന്ന ഷാരൂഖാനെ ബ്രാന്‍ഡ് അംബാസിഡറക്കണോ എന്ന ഉപദേശം ഉയര്‍ന്നപ്പോള്‍ തല്‍ക്കാലം ഷാരൂഖിനെ ഒഴിവാക്കിയിരിക്കുകയാണ് ബൈജൂസ് ആപ്പ്. വിവാദങ്ങള്‍ തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ബൈജൂസ് ആപ്പിന്റെ ഷാരൂഖ് ഉള്‍പ്പെട്ട പരസ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

ഇതേ വഴിയിലേക്ക് മറ്റ് കമ്പനികളും നീങ്ങുമെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെ താന്‍ കെട്ടിപടുത്ത ഓരോ സാമ്രാജ്യങ്ങളും പൊട്ടിത്തകരുന്നത് കാണേണ്ട അവസ്ഥയാണ് ഷാരൂഖിനിപ്പോള്‍ ഉള്ളത്. അതേസമയം, എന്‍സിബി ഉദ്യോഗസ്ഥന്‍ വാങ്കഡെ വരിഞ്ഞുമുറുക്കുമ്പോള്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരയുകയാണെന്നുള്ള വാര്‍ത്തകളാണ് ഉയരുന്നത്. അച്ഛന്റെ പണവും സ്വാധീനവും ഉപയോഗിച്ച് പെട്ടെന്ന് തന്നെ പുറത്തിറങ്ങാമെന്ന് കരുതിയ ആര്യനും തെറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷ ആര്യന്റെ മുഖത്തുണ്ടായിരുന്നു. ഇപ്പോള്‍ നിരാശയും ടെന്‍ഷനുമാണ്. ആര്യന്‍ ഖാന്‍ ഇപ്പോഴൊന്നും പുറംലോകം കാണില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയ്ക്കു മുന്‍പ് തന്നെ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.

വാരാന്ത്യത്തില്‍ ആര്യാന്‍ ഖാന് ആര്‍തര്‍ റോഡ് ജയിലില്‍ ചെലവഴിക്കേണ്ടിവരും. സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ കേള്‍ക്കാന്‍ പൊതുവേ കുറച്ച് സമയമെടുക്കും. കാരണം ഒരു അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം എന്‍സിബിയെ അറിയിക്കുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. ആര്യന്‍ ഖാന്‍ ഒരു സ്വാധീനമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും തെളിവുകളും സാക്ഷികളുമൊക്കെ സ്വാധീനിക്കുമെന്നും എന്‍സിബി പറഞ്ഞു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കും. നടി റിയ ചക്രവര്‍ത്തിയുടെ കാര്യത്തില്‍ കണ്ടതുപോലെ ഇതിന് കൂടുതല്‍ സമയം എടുത്തേക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...