Connect with us

Hi, what are you looking for?

Exclusive

ഉളുപ്പുണ്ടോ സതീശാ ,ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി നിലമ്ബൂര്‍ പ്രധാനമന്ത്രി

എന്തിനാ എന്റെ പൊന്നു സതീശൻ സാറേ പാവപ്പെട്ട ഒരാളെ കുറിച്ചിങ്ങനെ ഇല്ലാക്കഥ പറയുന്നത് . അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോടൊക്കെ ചെയ്തത് ? നിയമ സഭയിൽ വരുന്നില്ല എന്നത് സത്യമായിരിക്കാം . അല്ലേലും ഇപ്പൊ വന്നിട്ടെന്തിനാ ഇപ്പൊ പഴയതു പോലെ ശിവൻ കുട്ടി മന്ത്രിയുടെ മാർഗം കളിയും കുച്ചിപ്പുടിയും ഒന്നും ഇല്ലാത്തതു കൊണ്ട് നിയമ സഭയൊന്നും അത്ര പോരാ എന്ന് പൊതുവെ ഒരു സംസാരമുണ്ട് . എല്ലാര്ക്കും ഒരുതരം ബോറഡിയാ . അത് കൊണ്ട് ആഫ്രിക്കയിൽ പോയി ഇത്തിരി കാറ്റു കൊള്ളാമെന്നു വിചാരിച്ചത് അത്ര വലിയ തെറ്റാണോ ? ഒരിക്കലുമല്ല .

പിന്നെ നിയമസഭയില്‍ വന്നില്ലേലും നിലമ്പൂരിൽ കണ്ടില്ലേലും ഒരു എം എല്‍ എ എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങളും കൃത്യമായി വാങ്ങാൻ ആ പാവം മനുഷ്യൻ മറക്കാറില്ലല്ലോ ? അതെല്ലാം നിലമ്ബൂറിന്റെ സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി കൃത്യമായി വാങ്ങിപോകുന്നില്ലേ, പിന്നെ എന്തിനാണ് സതീശനൊക്കെ ഇത്ര പ്രെശ്നം. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉരുക്കി വിട്ടു കഷ്ട്ടപെട്ടുപ്പോയി സ്വര്‍ണം കുഴിച്ചെടുത്തു ജീവിക്കുന്ന ഒരാളെ കുറിച്ച്‌ ഇങ്ങനെ അപവാദം പറയാന്‍ ഉളുപ്പില്ലേ സതീശന്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ചേർന്നത് . ഇതിൽ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് പി വി അന്‍വര്‍ സഭയില്‍ ഹാജരായത്. രണ്ടാം സമ്മേളനത്തില്‍ ഹാജരായാതെയില്ല . സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷ പോലും നൽകിയിട്ടുമില്ല . മൂന്നാം സമ്മേളനം ഈ മാസം 4ന് ആരംഭിച്ചെങ്കിലും എംഎല്‍എ ഇതുവരെയും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ല . ഇന്ത്യ സന്ദര്‍ശിക്കാന്‍ സമയം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. സഭയില്‍ എത്താത്ത എം എല്‍ എ രാജിവെക്കണം എന്നാണ് പ്രതിപക്ഷ ന്മേതാവിന്റെ ആവശ്യം. കെ മുരളീധരന്റെ ആവശ്യം നിലമ്ബൂരിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം എന്നും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തിയ അന്‍വര്‍ ഒന്നും രണ്ടും സമ്മേളനങ്ങളിലെ ഏതാനും ദിവസങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. പിന്നീട് സ്ഥലത്തില്ല. കേരളത്തില്‍ പല ബിസിനസ്സും നടത്തി പൊളിഞ്ഞപ്പോളാണ് (അന്‍വര്‍ പറയുന്നത് പ്രതിപക്ഷം പണിതതാണ് എന്നാണ്) പാവം അന്‍വര്‍ ഇക്ക നേരെ ആഫ്രിക്കയിലോട്ട് പോകുന്നത്. എന്നാൽ പ്രതിപക്ഷം തന്നെ പാര പണിത് കെട്ടു കെട്ടിച്ചതാണെന്നാണ് അൻവർ പറയുന്നത് . ആരുടെയും ശല്യമില്ലാതെ അവിടെ ബിസിനസ് ചെയ്ത സുഖമായി ജീവിക്കുന്ന ഒരു പാവം പിടിച്ച മനുഷ്യനെ ഇങ്ങനെയൊക്കെ തേജോവധം ചെയ്യുന്നത് ശരിയാണോ സതീശൻ സാറേ . സ്വന്തം മണ്ഡലത്തിലോ, നിയമസഭയിലോ എന്തിനേറെ സ്വന്തം രാജ്യത്തോ പോലും വരുന്നില്ല . എങ്കിലും ആര് എന്ത് ആരോപണം ഉയര്‍ത്തിയാലും അപ്പൊത്തന്നെ മറുപടിയുമായി ഫേസ്ബുകിൽ പറന്നെത്തുന്നുമുണ്ട് . എന്നിട്ടാണ് വെറുതെഹ് മുങ്ങി എന്നൊക്കെ പറയുന്നത് . ഒരുമാസം മുന്‍പ് അന്‍വര്‍ ഇക്ക മുങ്ങി എന്ന പറഞ്ഞ മാധ്യമപ്രവര്‍ത്തകനോട് നിന്റെ തന്തയാടാ മുങ്ങിയത് എന്നാണ് അൻവർ പറഞ്ഞത്. ഇന്നലെയും ആരോപണവുമായി വന്ന പ്രതിപക്ഷത്തിന് ഫേസ്ബുക്കില്‍ മറുപടി കൊടുക്കാന്‍ മറന്നില്ല.
അൻവറിനെ ധാർമികത പഠിപ്പിക്കാൻ സതീശൻ വരണ്ട എന്നായിരുന്നു അൻവർ ഇന്നലെ നടത്തിയ പ്രതികളാരണം . നിയമസഭയില്‍ എപ്പോള്‍ വരണമെന്നൊക്കെ തനിക്ക് നന്നായറിയാം എന്നും . അതിന് ആരുടെയും സഹായം ആവശ്യമില്ല. എനിക്കിഷ്ടമുളളപ്പോള്‍ നീയമസഭയില്‍ വരും എന്നൊക്കെ ആണ് പുള്ളിക്കാരന്‍ തന്നെ പറയുന്നത്
കുറ്റം പറയാനൊക്കില്ല കുഴിച്ച്‌ കുഴിച്ച്‌ കുന്നുകൂടുന്ന സ്വര്‍ണ്ണത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ഞളിക്കുമ്പോൾ ഇടയ്ക്കൊക്കെ താനും പിണറായിയായി എന്ന് തോന്നിപ്പോകും സ്വാഭാവികം മാത്രം . പക്ഷെ അതൊക്കെ അങ്ങ് എ കെ ജി സ്റ്റാറിൽ തന്നെ വെച്ചാൽ മതിയെന്നാണ് നാട്ടുകാരുടെ മറുപടി . ഈ തറ ഡയലോഗുകലുമായി നിലമ്പൂർക്ക് വന്നാൽ മിക്കവാറും ജനങ്ങൾ കൈവെക്കും എന്ന ദേവ്ബസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ . സ്വന്തം മണ്ഡലത്തില്‍ ഉരുള്‍ പൊട്ടി മരിച്ച പാവങ്ങൾക്ക് ഇനി വരെ യാതൊരു സഹായവുംചെയ്യാൻ പ്രാപ്തിയില്ലാത്ത എം എൽ എ ആഫ്രിക്കയിലിരുന്നു സ്വർണം ഉരുക്കുന്ന തിരക്കിലാണെന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കും.

നീയമ നിര്‍മാണ സഭ എന്നാണ് നീയമസഭ എന്നാല്‍ അർഥം . എംഎൽഎ അൻവർ പണം കൊടുത്ത് നീയമിക്കുന്ന ഗുമസ്തന്‍മാരുടെ ജോലിയല്ല നീയമസഭയില്‍ എം.എല്‍ എ മാര്‍ ചെയ്യുന്നത്. . ജനങ്ങള്‍ ജയിപ്പിച്ച്‌ വിട്ടത് ആഫ്രിക്കന്‍ രാജ്യത്ത് പോയി സ്വര്‍ണം കുഴിക്കാനല്ല എന്ന ബോധം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ വിമർശിക്കുന്നവരെ തെറി പറയാൻ മാത്രം ഫേസ് ബുക്കിൽ വന്നു പോകുമായിരുന്നില്ല. നിലമ്ബൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍വനങ്ങളിലെ ആദിവാസി കോളനികളില്‍ എണ്‍പത് ശതമാനം പേര്‍ക്കും വാസയോഗ്യമായ വീട് ഇല്ല എന്ന കാര്യം എംഎൽഎ യ്ക്ക് അറിയാമോ ? ചുരുക്കത്തിൽ ജനാധിപത്യത്തിന്റെ ശാപമാണ് അൻവറിനെപ്പോലുള്ള രാഷ്ട്രീയക്കാർ എന്ന് തന്നെ പറയേണ്ടി വരും .
ഇതിനേക്കാളൊക്കെ രസകരമായ വേറൊരു വസ്തുത പറയട്ടെ ,…
”ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതി” യില്‍ അംഗമാണ് പി വി അന്‍വര്‍.
ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ഭാഷ പരിജ്ഞാനവും അതിന്റെ നിലവാരവുമൊക്കെ കാണുമ്പോഴേ നമുക്ക് മനസിലാവും ഭാഷയുമായി ബന്ധമുള്ള ഏതോ സമിതിയിലെ അംഗമാണദ്ദേഹം എന്ന്. എന്തായാലൂം ജനങ്ങള്‍ അബദ്ധം പറ്റി തിരഞ്ഞെടുത്ത ജനപ്രതിനിധി എന്ന ലേബലില്‍ നടക്കുന്ന ബഹുമാനപെട്ട പി വി അന്‍വര്‍ എം എല്‍ എ ഒന്ന് പെട്ടെന്ന് വന്നാല്‍ മതിയായിരുന്നു… കാരണം സ്വന്തം മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് എം എല്‍ എ യെ കാണാന്‍ കൊതിയായി തുടങ്ങി… വന്നിട് കഷ്ടപ്പെട്ട് പൊതു പ്രവര്ത്തനം ഒന്നും നടത്തണം എന്നില്ല,, പക്ഷെ ഇടക്കൊക്കെ ഒന്ന് മുഖം കാണിച്ചിരുനെല്‍ നന്നായിരുനന്നു . എപ്പോഴും വേണ്ട . മാവേലിക്കൊപ്പം ഓണത്തിനെങ്കിലും …

എന്തായാലും തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവാദം കൊഴുത്തതോടെ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലുള്ള എംഎല്‍എ ഈ മാസം 15 ഓടെ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്‍്റെ ഓഫീസ് അറിയിച്ചിരിക്കുകയാണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...