Connect with us

Hi, what are you looking for?

Exclusive

മോന്‍സന്റെ ഒരു കാറിനും രേഖയില്ല, കൂളായി വിലസി, പോലീസ് സപ്പോര്‍ട്ടും, പിണറായി നാണമില്ലേ…

ചേര്‍ത്തല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് മോന്‍സണ്‍ മാവുങ്കലിനെ നന്നായി സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് ഇപ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പിന് മനസ്സിലാകുന്നതെന്ന് പറയുമ്പോള്‍ ഈ ഉദ്യോഗസ്ഥരെല്ലാം പിന്നെന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തും സാധാരണക്കാരുടെ വാഹനങ്ങളില്‍ പല നിയമലംഘനവും കാണിച്ച് ഫൈന്‍ അടിക്കാനോ കേസെടുക്കാനോ കാണിക്കുന്ന ആവേശം മോന്‍സണ്‍ന്റെ കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ഉണ്ടായില്ല. ഒരു രേഖയുമില്ലാതെയാണ് വര്‍ഷങ്ങളായി മോന്‍സണ്‍ ആഡംബര കാറുകള്‍ ഉപയോഗിച്ചിരുന്നത്. ഇത് ഉദ്യോഗസ്ഥരുമായുള്ള അഡ്ജസ്റ്റ്‌മെന്റിലെല്ലാതെ നടക്കില്ല. മോന്‍സണെ അകമഴിഞ്ഞ് എല്ലാവരും സഹായിച്ചിട്ടുണ്ടെന്ന് വ്യക്തം.

എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നും കണ്ടെത്തി. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്.
വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. മോന്‍സന്റെ വാഹനശേഖരത്തില്‍ വായ്പാതട്ടിപ്പില്‍ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്. മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം മോന്‍സന്‍ തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്‌സസ് , റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പര്‍ പ്ലേറ്റിലാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.

ഹരിയാന രജിസ്‌ട്രേഷനിലുളള പോര്‍ഷേ വാഹനം യഥാര്‍ഥ പോര്‍ഷേ അല്ലെന്നാണ് കണ്ടെത്തല്‍. മിത്സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോന്‍സന്‍ അവതരിപ്പിച്ചിരുന്ന ലിമോസിന്‍ കാര്‍, മെഴ്‌സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്. വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാന്‍ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൊന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുളളത്.

അതേസമയം, പാലാ സ്വദേശിയില്‍ നിന്ന് വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അതേസമയം ഇതേ കേസില്‍ ജാമ്യം തേടിയുള്ള മോന്‍സന്റെ അപേക്ഷയും എറണാകുളം എസിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നും മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...