Connect with us

Hi, what are you looking for?

Exclusive

ബാലഭാസ്‌കറിന്റെ സുഹൃത്തിന് മോന്‍സണുമായി എന്തുബന്ധം? ദുരൂഹത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണം അമിതവേഗം കാരണമുള്ള അപകടമരണമാണെന്ന് സിബിഐ ഒന്നുകൂടി ഉറപ്പിക്കുമ്പോഴും പല സംശയങ്ങളും വീണ്ടും തലപൊക്കുകയാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തിന് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐ ഉദ്യോഗസ്ഥനായ ടിപി അനന്തകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യം സംശയം ഉന്നയിച്ചത് കുടുംബം തന്നെയാണ്.

സംശയിക്കുന്നവര്‍ക്ക് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു അതിനുപിന്നാലെയാണ് മോന്‍സണുമായി ബന്ധമുണ്ടെന്നുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. ബാലഭാസ്‌കറും പുരാവസ്തു തട്ടിപ്പുകാരന്റെ ഇരയായിരുന്നുവെന്നുള്ള സംശയവുമുണ്ട്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെസി ഉണ്ണിയും ബി ശാന്തകുമാരിയും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് സംഘത്തിന് മരണത്തില്‍ പങ്കുണ്ടെന്നായിരുന്നു ഉണ്ണിയുടെ മുഖ്യആരോപണം. ഡ്രൈവര്‍ അര്‍ജുന്റെ അതിവേഗവും അലക്ഷ്യമായ വാഹനമോടിക്കലുമാണ് അപകടത്തിന് ഇയാക്കിയതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിബിഐ സംഘവും ഫയല്‍ ചെയ്തത്. ഇതിനെതിരെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കേസിലെ സാക്ഷിയായിരുന്ന കലാഭവന്‍ സോബിയും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ സിബിഐ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സോബി കേസ് വഴിതിരിച്ചുവിടാന്‍ ആദ്യം മുതല്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിര്‍ണായക തെളിവുകളില്‍ സിബിഐ കണ്ണടച്ചതായി ഹര്‍ജിക്കാര്‍ കോടതിയില്‍ പറയുകയുണ്ടായി. കൊലപാതക തെളിവുകള്‍ ലഭിച്ചിട്ടും സിബിഐ ഇരുട്ടില്‍ തപ്പുകയാണെന്നാണ് പറയുന്നത്. പലരെയും ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നും ആരോപണമുണ്ട്. സിബിഐ നടത്തിയ നുണ പരിശോധനയും തട്ടിപ്പെന്നണ് പറയുന്നത്. നുണപരിശോധന തെളിവായി കാണാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

അന്വേഷണത്തില്‍ ഇപ്പോഴും ഒരുപാട് പുകമറയുണ്ട്. അതൊക്കെ പുറത്തുകൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സിബിഐ വെള്ളം ചേര്‍ത്ത കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും പറയുന്നുണ്ട്. ഉപേക്ഷയാലുള്ള മരണം ചുമത്തി നിസ്സാര വകുപ്പായ 304 എ ആണ് ചുമത്തിയിട്ടുള്ളത്. ബാലഭാസ്‌കറിന്റെ വാഹനാപകടത്തില്‍ കാറോടിച്ച ഡ്രൈവര്‍ അര്‍ജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം 304 സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടില്ലെന്നാണ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...