Connect with us

Hi, what are you looking for?

Exclusive

മോൺസന്റെ ഇരകളിൽ മാതാ അമൃതാനന്ദമയിയും

കുട്ടപ്പനാശാരി ഇപ്പോൾ കേരളത്തിൻ്റെ അറിയപ്പെടാതെ പോയ പെരുന്തച്ചൻ ആണ്.
ചേർത്തല ക്കാരൻ കുട്ടപ്പൻ ചേട്ടൻ പണിത ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ ആസനസ്ഥരായവർ എല്ലാം ഇപ്പൊൾ മൂലവ്യാധി വന്ന കണക്ക് തെക്ക് വടക്ക് ഓടുകയാണ്.
ഇനി ടിപ്പുവല്ല സക്ഷാത് ഇന്ദ്രൻ്റെ സിംഹാസനം കണ്ടാൽ പോലും ഇരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ സ്ഥലം കാലിയാക്കും .
അമ്മാതിരി പറ്റല്ലെ, സോറി പറ്റിപ്പല്ലെ നമ്മുടെ മോൺസൻ പറ്റിച്ചത്.

ഡിജിപി ലോക്നാഥ് ബെഹ്റ മുതൽ ഒട്ടുമിക്ക ആളുകളും കുട്ടപ്പനാശാരിയുടെ ടിപ്പു സിംഹാസനത്തിൽ കുന്തവും പിടിച്ച് ഇരുന്നവരണ്.

ഡിജിപി ബെഹ്റ, നടൻ ശ്രീനിവാസൻ, അവതാരിക പേളി മാണി, ടോവിനോ മുതൽ ടിപ്പുവിൻ്റെ വ്യാജ സിംഹാസനത്തിൽ ഇരുന്ന് സായൂജ്യമടഞ്ഞ് മണ്ടൻ കിരീടം ചൂടിയവരുടെ കൂട്ടത്തിലേക്ക് ഇപ്പൊൾ വരുന്ന പുതിയ പേര് ശ്രീ മാതാ അമൃതനന്ദമയിയുടെതാണ് .വിശ്വസിക്കാൻ കുറച്ച് പ്രയാസം തോന്നും.
പക്ഷേ സത്യമാണ്.

അമൃതാനന്ദമയി, ചലചിത്ര നടി മല്ലികാ സുകുമാരന്‍, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. മല്ലികാ സുകുമാരന്‍ മോന്‍സന്റെ വീട്ടിലെത്തിയെടുത്ത ചിത്രവും ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് എന്നിവര്‍ ഭരണിക്കാവില്‍ മോന്‍സണൊപ്പം വേദി പങ്കിട്ടതിന്റേയും ചിത്രങ്ങളാണ് പുറത്ത് വന്നത്.

സമന്വയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ ഭവന സഹായ പരിപാടിയിലേക്കാണ് മോണ്‍സണ്‍ എത്തിയത്. അതേസമയം ഇയാള്‍ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഢംബര കാറില്‍ മോന്‍സന്റെ വരവ്.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ലോക്‌നാഥ് ബെഹ്‌റ, ജിജി തോംസണ്‍, മന്ത്രി റോഷി അഗസ്റ്റിന്‍,നിലവിലെ ഡിജിപി അനില്‍ കാന്ത്, മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ തുടങ്ങവര്‍ക്കൊപ്പമുളള
മോന്‍സന്റെ ചിത്രങ്ങലാണ് നേരത്തേ പുറത്തുവന്നത്.

ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും കൂട്ടത്തിലുഉണ്ടായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...