Connect with us

Hi, what are you looking for?

Exclusive

രണ്ട് തോല്‍വികള്‍ ചേര്‍ന്നാല്‍… ബിജെപിയുടെ കട പൂട്ടുമെന്ന് ജയശങ്കര്‍

ചുവന്ന ഷര്‍ട്ടിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാറിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍. അമേതിയില്‍ തോറ്റ രാഹുല്‍ഗാന്ധിയും ബെഗുസരായില്‍ തോറ്റ കനയ്യയും ചേര്‍ന്നാല്‍ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും എന്നാണ് ജയശങ്കര്‍ പരിഹസിച്ചത്.മാര്‍ക്‌സിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാന്‍ ചുവന്ന ഷര്‍ട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പര്‍ഷിപ്പെടുക്കാന്‍ പോയതു പോലും.ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. അമേതിയില്‍ തോറ്റ രാഹുല്‍ഗാന്ധിയും ബെഗുസരായില്‍ തോറ്റ ഞാനും ചേര്‍ന്നാല്‍ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടുമെന്നുമാണ് ജയശങ്കര്‍ പറഞ്ഞത്.

ഇതിനെതിരെ വ്യാപക കമന്റുകളും എത്തിയിട്ടുണ്ട്. ചുവന്ന ഷര്‍ട്ടിട്ട് രാഹുല്‍ ഗാന്ധിയും കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും ആദ്യം നിങ്ങള്‍ ഒരു പഞ്ചായത്തിലെ വാര്‍ഡിലെങ്കിലും ജയിച്ചു കാണിക്കെന്നും ജയശങ്കറിനെ ചിലര്‍ വിമര്‍ശിക്കുന്നു. തോറ്റവര്‍ എന്നും തോറ്റിരുന്നാല്‍ പോരല്ലോ… ഈ വര്‍ഗീയ ഫാസിസ്റ്റു പ്രവണതയെ ചെറുക്കാന്‍ ഒരു കൂട്ടുകെട്ട് വേണ്ടേ…? നെഹ്റുവിയന്‍ ചിന്തകള്‍ കോണ്‍ഗ്രസ്‌കാര്‍ കൂടുതല്‍ ഉള്‍കൊള്ളുമ്പോള്‍ എവിടെയെങ്കിലും മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ ഉള്ളവരെ കൂടെ കൂട്ടുന്നതില്‍ വലിയ തെറ്റൊന്നും ഉണ്ടന്ന് ജയശങ്കരിന് തോന്നുന്നോണ്ടോ? എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഇന്നലെ ഡല്‍ഹിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു, കാരണം ഇത് ഒരു പാര്‍ട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാര്‍ട്ടിയാണ്, ഞാന്‍ ‘ജനാധിപത്യ’ത്തിന് പ്രാധാന്യം നല്‍കുന്നു … ഞാന്‍ മാത്രമല്ല, രാജ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ഇല്ലാതെ കഴിയില്ല എന്ന് പലരും കരുതുന്നുവെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ കപ്പല്‍ പോലെയാണെന്നും അത് സംരക്ഷിക്കപ്പെടുകയാണെങ്കില്‍, അനേകം ആളുകളുടെ അഭിലാഷങ്ങള്‍, മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിംഗിന്റെ ധൈര്യം, ബിആര്‍ അംബേദ്കറുടെ തുല്യത എന്ന ആശയം എന്നിവയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് ഞാന്‍ അതില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു പ്രത്യേക പ്രത്യയശാസ്ത്രം ഇന്ത്യയുടെ മൂല്യങ്ങളും സംസ്‌കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കനയ്യ പറഞ്ഞു. കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ”കോടിക്കണക്കിന് യുവാക്കള്‍” കരുതുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കനയ്യ കുമാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു. തുടര്‍ന്ന് ബിഹാറിലെ തന്റെ ജന്മനാടായ ബീഗുസാരായിയില്‍ നിന്ന് ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2016 ല്‍ ജെ.എന്‍.യുവില്‍ നടന്ന ഒരു പരിപാടിയില്‍ ”ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍” ഉയര്‍ത്തി എന്ന ആരോപണത്തിന്റെ പേരില്‍ ജയിലിലായതിനെ തുടര്‍ന്നാണ് ദേശീയ ശ്രദ്ധ നേടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...