Connect with us

Hi, what are you looking for?

Exclusive

ജെസ്‌ന ഐഎസില്‍ ചേര്‍ന്നോ? എസ്പി പറഞ്ഞ തുറന്നുപറയാന്‍ പറ്റാത്ത രഹസ്യമെന്ത്?

ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും സജീവ ചര്‍ച്ചയായി മാറുമ്പോള്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ജെസ്‌ന എവിടെ എന്നത്. ഇത്രയും പോലീസ് സേനയും മറ്റ് ഫോഴ്‌സുകളും ഉണ്ടായിട്ടും ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ട്? സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരു തുമ്പുപോലും അന്വേഷണസംഘത്തിന് കിട്ടിയില്ലേ..? ഉത്തരം കിട്ടാത്ത ചോദ്യം ഇങ്ങനെ നിളുമ്പോള്‍ എസ്പി പറഞ്ഞ് പൂര്‍ണത വരുത്താതെ പോയ രഹസ്യം എന്താണ്? ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി.സൈമണ്‍ വിരമിക്കുന്നതു തൊട്ടുമുമ്പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സംശയത്തിന്റെ നിഴലിലാക്കുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ടെന്നാണ് അന്ന് പത്തനംതിട്ട എസ്പി പറഞ്ഞത്. എന്നാല്‍, അന്നത് അദ്ദേഹം വ്യക്തമാക്കാതെ പോയി. അതിനുപുറകെ ചികഞ്ഞ് ആരും പോയതുമില്ല. എന്നാല്‍, ഇന്ന് ലവ് ജിഹാദ് കത്തിനില്‍ക്കുമ്പോള്‍ അന്വേഷണസംഘത്തിനു നേരെ പല സംശയങ്ങളും ഉയരുകയാണ്.

അന്വേഷണസംഘം ജെസ്‌ന തിരോധാനത്തിനുപിന്നില്‍ എന്തെങ്കിലും രഹസ്യം മൂടിവെച്ചോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്. ജെസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനുശേഷം പിന്നീട് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

പക്ഷേ, ഇതുവരെയും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാര്‍ച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലം അന്വേഷണം മന്ദഗതിയിലാണ്.

എസ്പി അന്ന് തുറന്നുപറയാന്‍ മടിച്ച കാര്യമെന്തായിരിക്കാം? പലകാര്യങ്ങള്‍ക്കും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കെ.ജി.സൈമണ്‍ പറഞ്ഞത്. 2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് അന്ന് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയിരുന്നതായി മൊഴികളിലുണ്ട്. പിന്നീട് എങ്ങോട്ടാണ് ജെസ്‌ന പോയത്? അല്ലെങ്കില്‍ ജെസ്‌നയെ കൊണ്ടുപോയതെന്ന് ഒരു പിടിയുമില്ല. മാര്‍ച്ച് അവസാനം വരെ ജെസ്‌നയെ പല വഴിക്ക് കണ്ടെന്നുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, പിന്നീടത് ജെസ്‌ന അല്ലെന്നും സംശയമാകാമെന്നുമൊക്കെയുള്ള നിഗമനത്തിലെത്തുകയായിരുന്നു. ജെസ്‌ന ജീവനോടെ തന്നെ ഉണ്ടെന്നുള്ള വിവരമാണ് ഇതുവരെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും വിവരമുണ്ട്.

ഇതുവരെ കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ നമ്പരുകളാണ് പരിശോധിച്ചത്. 4000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജെസ്‌നയ്ക്കായി കുടകിലും ബെംഗളൂരുവിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ജെസ്‌നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടെതായി ഗേറ്റ് കീപ്പറായ മലയാഴി വിവരം നല്‍കിയെങ്കിലും പിന്നീട് ജെസ്‌ന അല്ലെന്ന് തെളിയുകയായിരുന്നു. അവിടെയും തീര്‍ന്നില്ല. ജെസ്‌നയെ എയര്‍പോട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ജെസ്‌നയില്‍ ചെന്നെത്തിയില്ല.

ബെംഗളൂരുവിനെ രഹസ്യ കേന്ദ്രത്തില്‍ ജെസ്‌ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാര്‍ത്തകളും പ്രചരിച്ചു.എന്നാല്‍, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാന്‍ പോലീസ് തയാറായില്ല. ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് ഐജി ടോമിന്‍ തച്ചങ്കരിയും ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, എന്താണ് സൂചനയെന്നോ ആശാവഹമായ കാര്യമെന്നോ വെളിപ്പെടുത്താന്‍ ആരും തയാറായില്ല. ഐഎസില്‍ ജെസ്‌ന ചേര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെ പോലീസ് പുറത്തുവിടാന്‍ മടിക്കുന്നതെന്തിനെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...