Connect with us

Hi, what are you looking for?

Exclusive

ബിസിനസ് മറയാക്കി, കോടികളുടെ കള്ളപ്പണമൊഴുക്കി ബിനീഷിനെ കുരുക്കിട്ട് മുറുക്കി ഇഡി

ബിനീഷ് കോടിയേരിയുടെ ജാമ്യം അനന്തമായി നീളുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യത്തിനുമുന്നില്‍ ഉത്തരംമുട്ടി ബിനീഷ്. ബിനീഷ് കോടിയേരിയുടെ ബിസിനസ് സംരംഭങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മറയായിരുന്നുവെന്ന് ഇഡി കര്‍ണാടക ഹൈക്കോടതിയോട് വ്യക്തമാക്കി. ഹോട്ടല്‍ നടത്താനാണു ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിനു പണം കൊടുത്തതെന്ന മൊഴി മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ബിനീഷിനെ തലങ്ങും വിലങ്ങും കുരുക്കിട്ടിരിക്കുകയാണ് ഇഡി.

പലിശയോ ഈടോ ഇല്ലാതെ അനൂപിനു ലക്ഷങ്ങള്‍ കൈമാറിയത് അവിശ്വസനീയമാണെന്നും ലഹരിയിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കാനല്ലാതെ വായ്പയെടുത്തു പണം കൈമാറുമോ എന്നും ഇഡിക്കായി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ചോദിച്ചു. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ വായ്പയെടുത്തെന്നു പറയുന്ന തുക ആദായനികുതി രേഖകളില്‍ ഇല്ല. ലഹരിപാര്‍ട്ടിക്കിടെയാണ് ബിനീഷിനെ അനൂപ് പരിചയപ്പെടുത്തിയതെന്ന ലഹരിക്കേസ് പ്രതികളുടെ മൊഴിയും ശ്രദ്ധയില്‍പ്പെടുത്തി.
ബിനീഷ് പറയുന്ന തരത്തില്‍ മത്സ്യ, പച്ചക്കറി മൊത്തവ്യാപാരം നടത്തിയിട്ടുണ്ടെങ്കില്‍ അതിലൂടെ അക്കൗണ്ടിലെത്തുന്ന ദിവസ വരുമാനത്തിന് കണക്കുണ്ടാകില്ലേ? ഇതിന്റെ രേഖകള്‍ ഹാജരാക്കാനായി വരുന്നവഴി കുടുംബസുഹൃത്ത് ട്രെയിനില്‍ കവര്‍ച്ചയ്ക്കിരയായി എന്ന മൊഴി വിശ്വസിക്കാനാകില്ലെന്നാണ് ഇഡി പറയുന്നത്.

പല കള്ളത്തരവും ബിനീഷ് ഇതിനോടകം പറഞ്ഞിട്ടുണ്ട്. ഒന്നും വിശ്വാസയോഗ്യമല്ലെന്നും തെളിവില്ലെന്നും ഇഡി പറയുന്നു. ബിനീഷിന്റെ പണം അനൂപിനു കൈമാറിയ ഡ്രൈവര്‍ അനിക്കുട്ടനെയും വ്യാപാര പങ്കാളി എസ്. അരുണിനെയും ചോദ്യം ചെയ്യാനായി പലതവണ വിളിപ്പിച്ചിട്ടും ഹാജരായിട്ടില്ല. സുതാര്യ ഇടപാടാണെങ്കില്‍ ഇവര്‍ മറഞ്ഞിരിക്കുന്നത് എന്തിനാണെന്നും ഇഡി ചോദിക്കുന്നു.

ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബി ക്യാപിറ്റല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ വിലാസത്തില്‍ പറയുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കമ്പനികളെ കുറിച്ച് ഒന്നുമറിയില്ല. ഈ കടലാസു കമ്പനികള്‍ വഴി പണം വെളുപ്പിക്കലാണു നടന്നതെന്നാണ് പറയുന്നത്. ലഹരി ബന്ധമാരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ഇഡി വാദം പൂര്‍ത്തിയാക്കി. 23 നാണ് എതിര്‍വാദം നടക്കുക.

കോടികളുടെ കള്ളപ്പണം ഒഴുക്കിയ ബിനീഷിന് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്തി ഇഡി ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയ വ്യക്തിയാണ് അനിക്കുട്ടന്‍. അതുകൊണ്ടുതന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇഡി അറിയിച്ചു.

ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗള്‍ഫില്‍ പോയി വിവിധ ബിസിനസുകള്‍ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് ഇപ്പോഴും വാദിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...