Connect with us

Hi, what are you looking for?

Exclusive

പിജെ ആര്‍മ്മിയെ വെട്ടിയൊതുക്കി സിപിഎം, എല്ലായിടത്തും ചീഫ് മാര്‍ഷലായി പിണറായി

പിണറായി ക്യാപ്റ്റന്റെ വെട്ടിനിരത്തല്‍ ഇപ്പോഴും തുടരുന്നു. കണ്ണൂരിന്റെ കരുത്തുറ്റ സഖാവെന്ന് വിശേഷിപ്പിക്കാറുള്ള പി ജയരാജനോടുള്ള പിണറായി വിജയന്റെ നീരസം ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളതിനുള്ള തെളിവാണ് പുറത്തുവരുന്ന വിവരങ്ങള്‍. തനിക്കുമേല്‍ ആരും വളരാന്‍ പാടില്ലെന്ന നിലപാട് തന്നെയാണ് ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്ന പിണറായി എന്നും നടത്തിവന്നിരുന്നതെന്നാണ് പലരുടെയും അഭിപ്രായങ്ങള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെയിലും അച്ചടക്കനടപടിയുമായി സി.പി. എം മുന്നോട്ട് പോകുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചാല്‍ അവസാനിക്കുന്നതുവരെ അച്ചടക്കനടപടി പാടില്ലെന്നായിരുന്നു ഇതുവരെ സിപിഎമ്മിനുള്ളില്‍ ഉള്ള കീഴ് വഴക്കം. എന്നാല്‍ അതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ അച്ചടക്കനടപടികള്‍ അരങ്ങേറുന്നത്.ഇത് നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അസാധാരണ നടപടികളാണ് പാര്‍ട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ കണ്ണൂരും ആലപ്പുഴയിലും ഉള്‍പ്പെടെയാണ് സമ്മേളനങ്ങള്‍ക്ക് സമാന്തരമായി അച്ചടക്ക നടപടിയും സ്വീകരിക്കുന്നത്. തരം താഴ്ത്തല്‍ മുതല്‍ പുറത്താക്കല്‍ വരെയാണ് പാര്‍ട്ടി നടപടിയുണ്ടാകുന്നത്. നേതൃത്വത്തിന്റെ കണ്ണിലെ കരടായ ചിലരെ നേതൃസ്ഥാനങ്ങളില്‍ നിന്നും സമ്മേളനങ്ങളോടെ മാറ്റി നിര്‍ത്താനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. ഈ കൂട്ടത്തിലാണ് പി ജയരാജനും ഉള്‍പ്പെടുന്നത്. പാര്‍ട്ടിയുടെ കണ്ണിലെ കരടായി നേരത്തെ തന്നെ പി ജയരാജന്‍ മാറിയിരുന്നു. വെട്ടിനിരത്തലില്‍ പിജെ ആര്‍മ്മിയും ഉള്‍പ്പെടുന്നുണ്ട്. സമ്മേളനകാലയളവില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിവെച്ചു സംഘടനാചര്‍ച്ചയിലേക്കും ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കുമാണ് പാര്‍ട്ടി നേതൃത്വം മുഴുകാറുള്ളത്.

അച്ചടക്ക നടപടി എടുക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിക്ക് അതിനു മാത്രമേ നേരം കാണൂവെന്നാണ് പ്രതിപക്ഷത്തിന്റെ കമന്റുകള്‍. കാരണം, അത്രമാത്രം അച്ചടക്കലംഘനങ്ങള്‍ സിപിഎമ്മിനുള്ളില്‍ നടക്കുന്നുണ്ട്. കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ അച്ചടക്ക നടപടി പുത്തരിയുമല്ല. സമ്മേളന തീയ്യതി പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി. ജയരാജന്‍ ഉപദേശക സമിതി ചെയര്‍മാനായ ഐ. ആര്‍.പി.സി സി.പി.എം പുനഃസംഘടിപ്പിച്ചത്. ജയരാജന്‍ നേതൃതലത്തിലേക്കു കൊണ്ടുവന്നവരെ ഒഴിവാക്കി പുതിയ ഭാരവാഹികളെ ഐ.ആര്‍.പി.സിയുടെ നേതൃതലത്തിലേക്കു കൊണ്ടുവരികയും ചെയ്തു.പി.ജയരാജന് സീറ്റുനിഷേധിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച അമ്പാടി മുക്ക് സഖാവായ എന്‍. ധീരജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ട ലിസ്റ്റിലുള്ളത്.

പിജെ ആര്‍മിയെ മാറ്റിനിര്‍ത്താനുള്ള അജണ്ട നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടതാണ്. മുന്‍ മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായിയെന്നറിയപ്പെടുന്ന നേതാവിനെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും തനി ക്യാപ്റ്റനായും ചീഫ് മാര്‍ഷലായും മാറികൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇതിനെതിരെ ചേരിതിരിഞ്ഞ് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നുണ്ട്. പ്രതികരിച്ചാല്‍ വെട്ടി തീര്‍ക്കുമെന്ന് ഭയന്നാണോ എന്നറിയില്ല, പലര്‍ക്കും പാര്‍ട്ടിക്കകത്ത് ശബ്ദമില്ല.

പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവരുന്ന സഖാക്കള്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതും ഇവര്‍ സ്വര്‍ണക്കടത്തു കേസുപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും തടയാന്‍ നേതൃത്വത്തിന് കഴിയാത്തത് ജാഗ്രതകുറവാണെന്നുള്ള വിമര്‍ശനം കണ്ണൂര്‍ ജില്ലയില്‍ നടന്ന ചില ബ്രാഞ്ചു സമ്മേളനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ചീഫ് മാര്‍ഷല്‍ കളിക്കുന്ന സഖാവ് പിണറായിക്കെതിരെ നേതാക്കള്‍ ഒന്നടങ്കം തിരിയുന്ന അവസ്ഥ വൈകാതെ വരുമെന്നും അഭിപ്രായങ്ങളുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...