Connect with us

Hi, what are you looking for?

Exclusive

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത.

സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ശ​നി​യാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ഞ്ചിം​ഗ് തി​രി​ച്ചു വ​രി​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര്‍​ഡ് വ​ഴി​യു​ള്ള പ​ഞ്ചിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കും. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ല്‍ എ​ടു​ത്താ​യി​രു​ന്നു പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ള​വു​ക​ള്‍ വ​രു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും സം​സ്ഥാ​ന​ത്ത് കു​റ​യു​ന്നു​ണ്ട്. അ​ടു​ത്ത മാ​സം മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 22,650 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,08,773 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91885 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോ​ഗം ബാധിച്ചിരിക്കുന്ന 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നിട്ടുള്ളവരാണ്. 14336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 612 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...