Connect with us

Hi, what are you looking for?

Exclusive

ഒരു ജലാല്‍ ലവ്‌സ്‌റ്റോറി, ഇഡി വേണമെന്ന് തിങ്കളാഴ്ച, ഇഡി വേണ്ടെന്ന് വ്യാഴാഴ്ച

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം വേണമെന്ന നിലപാടില്‍ ഇന്നലെ വരെ ഉറച്ചുനിന്ന കെടി ജലീല്‍ മറുകണ്ടം ചാടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിട്ടും ജലീല്‍ വെല്ലുവിളിയാണ് നടത്തിയിരുന്നത്. കള്ളപ്പണ ഹവാല ഇടപാട് പുറത്തുകൊണ്ടുവരുമെന്നും വെടിക്കെട്ട് പൂരം കാണാനിരിക്കുന്നതേയുള്ളൂ എന്നൊക്കെയായിരുന്നു ജലീലിന്റെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള രഹസ്യ ധാരണയില്‍ ഇഡി അന്വേഷണം വേണ്ടെന്ന തീരുമാനത്തില്‍ ജലീല്‍ എത്തിയിരുന്നെന്ന് ജനം വൈകിയാണ് മനസ്സിലാക്കിയത്. കഥയറിയാതെ ആട്ടം കണ്ടവരെല്ലാം പൊട്ടന്മാര്‍. പ്രതീക്ഷയൊക്കെ തെറ്റിച്ച് ജലീല്‍ പഴയ ജലീല്‍ തന്നെയായി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇഡിയെ കണ്ടിറങ്ങിയ ജലീല്‍ പ്രതികരിച്ചത്.

ഒരു ജലാല്‍ ലവ്‌സ്‌റ്റോറിയെന്നാണ് പരിഹാസങ്ങള്‍. ഇഡ് വേണമെന്ന് തിങ്കളാഴ്ച പറഞ്ഞു, ഉറച്ചു നില്‍ക്കുന്നെന്ന് ചൊവ്വാഴ്ച പറഞ്ഞു, ദൈവം വിരട്ടിയത് ബുധനാഴ്ച, ഇഡി വേണ്ടെന്ന് വ്യാഴാഴ്ച.. പുതിയ ഹിറ്റ് ഗാനത്തിനുള്ള സ്‌കോപ്പുണ്ടെന്നാണ് പരിഹാസങ്ങള്‍. ആരെങ്കിലും വിളിപ്പിച്ച് ഒന്ന് കുടഞ്ഞെന്നു കരുതി പറഞ്ഞ വാക്കും എടുത്ത നിപാടും മാറ്റരുതെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.

ഒരു നുണ പറഞ്ഞാല്‍ അത് ശരിയാക്കാന്‍ 40 നുണ പറയേണ്ടി വരും ജലീലേ എന്നും വിമര്‍ശനമുണ്ട്. ഓന്തിനെ പോലെ നിറം മാറുന്ന ജലീലിനെ ആരും വിശ്വസിക്കില്ലെന്നും പിണറായിയെ പോലെ ജലീലും ഇഡിയെ ഭയപ്പെടുന്നുവെന്നും ചിലര്‍ പറയുന്നു.ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ജലീല്‍ വരും ദിവസങ്ങളില്‍ പറയുന്നത് കേള്‍ക്കേണ്ടി വരുമെന്നും പരിഹാസമുണ്ട്.

സഹകരണ വകുപ്പിന്റെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് ജലീല്‍ പറഞ്ഞത്.
ഇഡിയുടെ അന്വേഷണം വേണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടില്ലെന്നും ഇഡി അന്വേഷിക്കേണ്ട ആവശ്യമില്ല എന്നുള്ളത് എനിക്ക് അറിയാമെന്നും ഏത് ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പറയേണ്ടത് താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി വിളിപ്പിച്ചത് ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്. എനിക്ക് അറിയാവുന്ന കാര്യവും അറിയിച്ചു. എനിക്ക് കിട്ടിയ രേഖകള്‍ ഇഡിക്ക് കൈമാറുകയും ചെയ്തുവെന്നാണ് ജലീല്‍ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...