Connect with us

Hi, what are you looking for?

Exclusive

കെ എസ് ആർ ടി സി മദ്യശാല അനുവദിക്കില്ലെന്ന് കെ സി ബി സി, ചോദ്യം ചെയ്തു ബിന്ദു കൃഷ്ണ , തീരുമാനം പിൻവലിക്കും ?

വരുമാനം ഉണ്ടാക്കാൻ കെ എസ ആർ ടി സി ഡിപ്പോകളിൽ മദ്യശാല തുറക്കും എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ സി ബി സി മദ്യ നിരോധന സമിതിയും രംഗത്ത്. മദ്യത്തെ വാങ്ങാൻ കെ എസ ആർ ടി സി ഡിപ്പോകളിൽ എത്തുന്നവർ അവിടെ യാത്ര ചെയ്യാൻ എത്തുന്നു സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയാകുമെന്നും , മന്ത്രിയുടെ നയം കണ്ടാൽ ചങ്ങലക്കു ഭ്രാന്ത് പിടിച്ചതാണോ എന്നുതോന്നി പോകും എന്നും പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു . ടോപ്പോകളിൽ മദ്യ കടകൾ തുടങ്ങാം എന്നത് ഗതാഗത വകുപ്പ് മന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദഹം പറഞ്ഞു .

പ്രശ്ന സാധ്യതാ മേഖലയായി ഡിപ്പോകൾ മാറിയാൽ അവിടെ വരുന്ന യാത്രക്കാരുടെ എണ്ണം കുറയുകയാണ് ചെയ്യുക എന്നും കെ എസ ആർ ടി സി യെ കൂടുതൽ പടുകുഴിയിലേക്കാണോ മന്ത്രി നയിക്കുന്നത് എന്നും കെ സി ബി സി ആരോപണം ഉന്നയിക്കുന്നു. കെ എസ ആർ ടി സി ഡിപ്പോകളിൽ കടമുറി ഒഴിഞ്ഞു കിടക്കുന്നുണ്ട്. ബെവ്കോ കടമുറികൾ വാടകക്ക് നൽകുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്നും, കെ എസ ആർ ടി സി ജീവനക്കാർ ഇത് ദുരുപയോഗം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബെവ്‌കോ ഔട്ലെറ്റുകൾ കുറവായതുകൊണ്ട് നിരവധി സ്ഥലങ്ങളിൽ ഗതാഗത കുറുക്കു ഉണ്ടാകുന്നുണ്ട് . ആളുകൾ കൂട്ടം കൂടി നിൽക്കുകയാണ് . കോവിഡ് പശ്ചാത്തലത്തിൽ അത് പ്രശ്നമാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആണ് പുതിയ തീരുമാനം എന്നും ആന്റണി രാജു പറഞ്ഞു


എന്നാൽ ഈ തല തിരിഞ്ഞ സർക്കാർ ആണോ സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത് എന്ന ആക്ഷേപവുമായി ബിന്ദു കൃഷ്ണയും രംഗത്തെത്തി. സ്ത്രീകളും വിദ്യാർഥികളും കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ.അത്തരം തീരുമാനങ്ങളിൽ നിന്നും അടിയന്തിരമായി പിന്മാറാൻ സർക്കാർ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും ഇനി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ബസ്സുകളിലും കയറണ്ട എന്നാണോ ?
ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡൽ.കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനല്ലേ സർക്കാർ ശ്രമിക്കുന്നത് ?
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ ജനോപകാരപ്രദമായ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ?
യുഡിഎഫിൻ്റെ മദ്യനയം തെറ്റാണെന്ന് പ്രസ്താവിച്ച് സെലിബ്രിറ്റികളെക്കൊണ്ട് പരസ്യമാമാങ്കം നടത്തിയ എൽഡിഎഫിൻ്റെ മദ്യനയം ഇതാണോ ?
മദ്യപിക്കുന്ന ഒരാളെ പോലും കുറ്റം പറയാൻ ഞാൻ ആളല്ല. ഓരോരുത്തർക്കും അവരവരുടേതായ അവകാശങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ഡിപ്പോകളിൽ മദ്യശാലകൾ തുറക്കാൻ ആലോചിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാനാണെങ്കിൽ എല്ലാ വിഭാഗത്തിലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ എത്രയോ മാർഗ്ഗങ്ങളുണ്ട്.
അതിന് മദ്യശാല തന്നെ തുടങ്ങണമെന്ന് നിർബന്ധമുണ്ടോ ?
കൺസ്യൂമർ ഫെഡിൻ്റെയോ, സപ്ലൈകോയുടേയോ ഔട്ട്ലെറ്റുകൾ തുടങ്ങിയാൽ പോരേ? ഒരു റേഷൻ കട തുടങ്ങിയാൽ പോലും ജനങ്ങൾ എത്തും.
ഇനി അതും പോരായെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകിയാൽ പോരേ.
സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിൻ്റെ തല തിരിഞ്ഞ മദ്യനയമായും, ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ.
അത്തരം തീരുമാനങ്ങളിൽ നിന്നും അടിയന്തിരമായി പിന്മാറാൻ സർക്കാർ തയ്യാറാകണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...