Connect with us

Hi, what are you looking for?

Cinema

നടന്‍ ബാലയുടെ രഹസ്യ വിവാഹമോ? ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോ

ചലച്ചിത്ര രംഗത്ത് മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ബാല. സിനിമയില്‍ ബാല തിളങ്ങി നിന്നെങ്കിലും സ്വന്തം ജീവിതത്തില്‍ ബാല അത്ര തിളങ്ങിയില്ല. എന്നും വിവാദങ്ങളില്‍ ബാല ഉണ്ടായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും മകള്‍ അവന്തികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും എന്നും സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ബാല രണ്ടാമതും വിവാഹം ചെയ്തുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തല്‍ നേരത്തെ ഉണ്ടായിരുന്നു. പിന്നീട് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ജീവിതസഖി.

നാളെ തന്റെ വിവാഹ റിസപ്ഷന്‍ നടക്കുമെന്ന് നടന്‍ ബാല സോഷ്യല്‍മീഡിയവഴി അറിയിച്ചു. ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം ബാല പറഞ്ഞത്. അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും ബാല വീഡിയോയിലൂടെ പറഞ്ഞു.

ബാലയുടെ വിവാഹത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് വീഡിയോ പങ്കുവച്ചിരുന്നു. മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്‌നിക്കുമൊപ്പം എന്നാണ് ശ്രീശാന്ത് വീഡിയോയില്‍ പറഞ്ഞത്.

കഴിഞ്ഞ ഓണം ബാല ആഘോഷിച്ചത് എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു. അതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ലഖ്നൗവില്‍ രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഭേദമായ താരം കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കൈകളില്‍ പച്ച നിറത്തിലുളള ചായം മുക്കി വെളുത്ത പേപ്പറില്‍ ബാല vs എല്ലു എന്ന് എഴുതുന്ന വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും ബാല എഴുതി. മികച്ച താരങ്ങള്‍ക്കൊപ്പമെല്ലാം ബാലയും എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. ബാലയ്‌ക്കൊപ്പമുള്ള ഫോട്ടോകളിലെല്ലാം എലിസബത്ത് താലിയും സിന്ദൂരവും അണിഞ്ഞിരുന്നു.

2010ല്‍ ആണ് ബാലയും ഗായിക അമൃതയും വിവാഹിതരാകുന്നത്. ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃതയും പരിചയത്തിലാകുന്നത്. പരിപാടിയില്‍ അതിഥിയായി എത്തിയ ബാല അമൃത സുരേഷുമായി അടുപ്പത്തിലാകുകയായിരുന്നു.എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 2019ല്‍ ഇരുവരും നിയമപരമായി വിവാഹ മോചനവും നേടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...