Connect with us

Hi, what are you looking for?

Exclusive

കാലം കാത്തിരുന്ന നേതാവാണ്, വിഡി സതീശനെന്ന് ഹരീഷ് പേരടി

ഡിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. വിഡി സതീശന്റെ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ഹരീഷ് പേരടി കുറിച്ചത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ വിഡി സതീശനെന്ന് ഹരീഷ് പേരടി പറയുന്നു…

കൊഴിഞ്ഞ് പോക്കിന് തടയിടാന്‍ പറ്റുന്ന നിലപാടുകള്‍ ഉണ്ട്…പ്രതീക്ഷയുള്ള നേതാവാണ് …സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു.

ജനങ്ങള്‍ അറിയാത്ത കോട്ടക്കുള്ളില്‍ നടക്കുന്ന രാജാക്കന്‍മാരുടെ കിട മത്സരത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തില്‍ ഇടമുണ്ട്…രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ ഉണ്ടാവണെമെങ്കില്‍ കോണ്‍ഗ്രസ്സ് നിലനിന്നേ പറ്റൂവെന്നും ഹരീഷ് പേരടി പറയുന്നു. പുതിയ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മതിയായ ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ആരോപിക്കുന്നത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തന്നെ തള്ളുന്ന രീതിയിലായിരുന്നു വിഡി സതീശന്റെ പ്രതികരണം പുറത്തുവന്നത്. ഡിസിസി അധ്യക്ഷപട്ടികയില്‍ ഇത്രയധികം വിശദമായ ചര്‍ച്ച ഇതുവരെ നടന്നില്ലെന്നാണ് വിഡി സതീശന്‍ പറയുന്നത്. രണ്ട് റൗണ്ട് വീതം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയെന്നാണ് വിഡി സതീശന്‍ പറയുന്നത്.

ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതില്‍ ഇത്രയും വിശദമായ ചര്‍ച്ച നടത്തിയ കാലം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെയുണ്ടാകില്ലെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. ഞങ്ങള്‍ വരുമ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്ന് മാറ്റം വരുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സുദാകരനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഡല്‍ഹിയില്‍ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല ഇതെന്നും വിഡി സതീശന്‍ പറയുകയുണ്ടായി. കോണ്‍ഗ്രസില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് ഒരു ലിസ്റ്റ് ഇറക്കാന്‍ പറ്റില്ല. ജനാധിപത്യപരമായ രീതിയില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...