Connect with us

Hi, what are you looking for?

Exclusive

ജിമിക്കി ഇടാത്ത ചിന്താ ജെറോം ഇനി ഡോക്ടർ ചിന്ത

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ഇനി ഡോക്ടർ ചിന്താ ജെറോം . കമ്മ്യൂണിസ്റ് താല്പര്യ സംരക്ഷണത്തിനായി മാത്രം കെട്ടിപ്പടുത്ത യുവജന കമ്മീഷൻ എന്ന പദവിയിൽ ഇത്രനാളാ കാട്ടിക്കൂട്ടിയ പ്രഹസനങ്ങളും പറഞ്ഞുകൂട്ടിയ വിടുവായ്ത്തങ്ങളുമൊക്കെ താൽക്കാമ ഈ ഡോക്ടറേറ്റിൽ ഒന്ന് അടങ്ങും. യുവജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ഇപ്പോൾ കേരള സർവകലാശാലയിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി കരസ്ഥമായിരിക്കുന്നത് .
ഒട്ടേറെ വിവാദ പരാമര്ശങ്ങളിലൂടെ ശ്രദ്ധേയയായായ ചിന്ത ജിയോമിക്കി കമ്മൽ എന്ന പാട്ടിന്റെ അർദ്ധം വ്യാഖ്യാനിച്ച് ട്രോളന്മാർക്കും ചാകരയൊരുക്കിയതാണ്.

എന്തായാലും അമ്മയുടെ ജിമിക്കി കമൽ മാത്രമല്ല ഇംഗ്ലീഷ് സാഹിത്യത്തിലും പാണ്ഡിത്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ചിന്താ ജെറോം ഇപ്പോൾ. കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. പി പി അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്താ ജെറോം തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യു ജി സിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ ആർ എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്. കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷണം നടത്തിയ ചിന്താ ജെറോം നിലവില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സണാണ്.

മുൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ‘ചുംബനം, സമരം, ഇടതുപക്ഷം’ , ‘ചങ്കിലെ ചൈന’, ‘അതിശയപ്പത്ത്’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. എസ് എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം. ‘ജിമിക്കി കമ്മൽ ‘ എന്ന പാട്ടിനെക്കുറിച്ച് ചിന്ത നടത്തിയ വ്യാഖ്യാനം സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോലെ തന്നെ സെൽഫിയെക്കുറിച്ച് ചിന്ത നടത്തിയ പരാമർശവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സെൽഫി ഉയർത്തുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമെന്ന തരത്തിലായിരുന്നു ചിന്തയുടെ വാക്കുകൾ. ഈ പരാമർശത്തിനു പിന്നാലെ ചിന്ത നേരത്തെയെടുത്ത നിരവധി സെൽഫികൾ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച കൊഴുത്തത്.

എന്തായാലും നാലാം ക്ലാസും ഗുസ്തിയും രാഷ്ട്രീയത്തിന്റെ യോഗ്യതയാക്കിയവർക്കിടയിൽ പഠനത്തിന് മുൻഗണന കൊടുക്കുന്ന പുതു തലമുറയും രാഷ്ട്രീയത്തിലുണ്ട് എന്നറിയും തോറും സന്തോഷം. വ്യാജ ഡിഗ്രിക്കാരും വ്യാജ ഡോക്ടർമാരും വ്യാജ പ്രഫസര്മാരും എല്ലാം അരങ്ങു വാഴുന്ന സിപിഎം ന്റെ തട്ടകത്തിൽ ചിന്തയുടെ ഡോക്ടറേറ്റിന് പിന്നാലെ പുതിയ കഥകൾ കേൾക്കാൻ ഇടയാവരുതെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...