Connect with us

Hi, what are you looking for?

Exclusive

തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയണം: കെ സുധാകരന്‍

സുനന്ദപുഷ്‌ക്കറിന്റെ മരണത്തില്‍ കുറ്റവിമുക്തനായ ശശി തരൂര്‍ എംപിയോട് ബിജെപിയും സിപിഎമ്മും ക്ഷമപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപിയും സിപിഎമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയട്ടെ. തരൂര്‍ ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് അദ്ദേഹത്തെ തോല്‍പിക്കാന്‍ ശ്രമിച്ചതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ദേശീയതലത്തില്‍ ബിജെപി തരൂരിനെതിരേ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതിവിധിയെന്നും സുധാകരന്‍ പറയുന്നു. തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലിസ് ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പോലിസിനെ ചട്ടുകമാക്കുകയായിരുന്നു. പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണക്കിടയില്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടിയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി പ്രതിപക്ഷ നേതാക്കളെ വേട്ടയായുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ നിരീക്ഷണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. സത്യത്തെ ഒരിക്കലും മറയ്ക്കാനാവില്ലെന്നു തെളിയിക്കുന്നത് കൂടിയാണ് ഡല്‍ഹി ഹൈക്കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, സുനന്ദയുടെ മരണത്തിനുശേഷം തന്നെ വലയം ചെയതിരുന്ന ദുഃസ്വപ്‌നത്തിനാണ് അന്ത്യമാകുന്നതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും തരൂര്‍ പറയുന്നു. മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. നിയമപരമായ നിരവധി പ്രക്രിയകള്‍ക്കൊടുവില്‍ കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ തനിക്കുവേണ്ടി ഹാജരായ വികാസ് പവ, ഗൗരവ് ഗുപ്ത എന്നിവര്‍ക്ക് നന്ദി പറയാനും തരൂര്‍ മറന്നില്ല. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...