Connect with us

Hi, what are you looking for?

Exclusive

തൃശൂര്‍,പാലക്കാട് ജില്ലയില്‍ ഭൂചലനം, നിരവധി വീടുകള്‍ക്ക് വിള്ളലുകള്‍

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂചലനം. തൃശൂരില്‍ പീച്ചി, പട്ടിക്കാട് മേഖലയിലും പാലക്കാട് കിഴക്കാഞ്ചേരിയിലെ മലയോര മേഖലയായ പാലക്കുഴിയിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുകളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പനംകുറ്റി, വാല്‍ക്കുളമമ്പ്, പോത്തുചാടി മേഖലയിലും ഭൂചനത്തിന്റെ പ്രതിഫലനമുണ്ടായി.

ഭൂമിയ്ക്കടിയില്‍ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു.തൃശൂരില്‍ പീച്ചി ഡാമിന്റെ പരിസര പ്രദേശങ്ങളിലും, പട്ടിക്കാട് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കന്റ് നീണ്ടു നിന്നെന്ന് നാട്ടുകാര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 2.5 ന് താഴെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ സാധാരണഗതിയില്‍ അനുഭവപ്പെടാറില്ല. 2.5 നും 5.4 നും മധ്യേ രേഖപ്പെടുത്തുന്നവ അറിയാന്‍ സാധിക്കും. ചെറിയ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം. 5.5 നും 6.0 നും ഇടയിലുള്ള ഭൂചലനങ്ങള്‍ ചെറിയ രീതില്‍ നാശനഷ്ടമുണ്ടാക്കും. 6.1 നും 6.9 നും ഇടയിലുള്ള ഭൂചലനങ്ങള്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും. 7.0 നും 7.9 നും മധ്യേ ഉള്ള ഭൂചലനങ്ങളെ ദുരന്തമായാണ് കണക്കാക്കുന്നത്. ഗുരുതര നാശനഷ്ടങ്ങള്‍ ഇവ കാരണം ഉണ്ടാകും. 8.0 ന് മുകളിലുള്ള ഭൂകമ്പങ്ങള്‍ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രദേശത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ തക്ക ശേഷിയുള്ളതായിട്ടാണ് കണക്കാക്കുന്നത്.

പെസഫിക് സമുദ്ര രാജ്യമായ വാനുവാതുവില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയിട്ടുണ്ട്.ഭൂകമ്പത്തോടൊപ്പം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഭൂകമ്പകേന്ദ്രത്തിന്റെ 300 കിലോമീറ്ററില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. 1,300 കിലോമീറ്റര്‍ അകലത്തില്‍ വ്യാപിച്ചുകിടക്കുന്ന ദ്വീപ്‌സമൂഹ രാഷ്ട്രമാണ് വാനുവാതു.കഴിഞ്ഞ ഞായറാഴ്ച ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ 700 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...