Connect with us

Hi, what are you looking for?

Exclusive

വനിതാ കമ്മീഷന്‍ തലപ്പത്ത്, പി ജയരാജന്റെ സഹോദരിയെ,നിയമിച്ച് പിണറായി

രണ്ട് മാസത്തെ ഇടവേളയ്ക്ക് സേഷം സംസ്ഥാന വനിതാ കമ്മീഷന്‍ കസേരയ്ക്ക് പുതിയ അവകാശി എത്തി. സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നാവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിണറായി സര്‍ക്കാര്‍ ആ ആവശ്യം ചെവിക്കൊണ്ടിട്ടില്ല. വീണ്ടും വിവാദങ്ങളിലേക്ക് വനിതാ കമ്മീഷനെ കൊണ്ടുവിടാനുള്ള ഉദ്ദേശമാണോയെന്നാണ് പലരുടെയും ചോദ്യം. കാരണം, വനിതാ കമ്മീഷന്‍ സ്ഥാനത്തേക്ക് സതീദേവി വരുമ്പോള്‍ ടാസ്‌കുകളും ഏറെയാണ്. സ്ത്രീധന പീഡനക്കേസുകളും ആത്മഹത്യകളും വര്‍ദ്ധിക്കുന്ന സമയത്താണ് സതീദേവിയുടെ നിയമനം.

അതുകൊണ്ടുതന്നെ പ്രവര്‍ത്തനം മികച്ചതും കാര്യക്ഷമവുമാകണം. 2004 ല്‍ വടകര ലോക്‌സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സതീദേവി നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനകമ്മറ്റി അന്തിമതീരുമാനമെടുക്കും.

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരു വര്‍ഷം കൂടി കാലാവധിനിലനില്‍ക്കെയാണ് മുന്‍ അധ്യക്ഷന്‍ ജോസഫൈന്‍ രാജിവെച്ചത്.സ്ത്രീധനപീഡനക്കേസുകളും ആത്മഹത്യകളും തുടര്‍ച്ചയായി നടക്കുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് നിയമസഭയില്‍ അടക്കം പലവട്ടം ചോദ്യം ഉയര്‍ന്നിരുന്നു. നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന മറുപടിയാണു സര്‍ക്കാരില്‍നിന്നു ലഭിച്ചത്.

അനുഭവിച്ചോ വിവാദത്തിന്റെ പേരില്‍ രാജി വയ്ക്കേണ്ടിവന്ന കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈനു പകരം ആരെ നിയമിക്കുമെന്നതില്‍ ആശയക്കുഴപ്പത്തിലായിരുന്നു സിപിഎം നേതൃത്വം. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തക വേണോ, പാര്‍ട്ടിക്കു പുറത്തുനിന്നു നിയമപരിജ്ഞാനമുള്ളയാള്‍ വേണോ എന്ന സംശയത്തിലായിരുന്നു പാര്‍ട്ടി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സതീദേവിയെ നിയമിക്കാന്‍ തീരുമാനമായത്.

1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി എന്നിവര്‍ ജോസഫൈനു മുന്‍പ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഇതില്‍ ഡി. ശ്രീദേവി രണ്ടു തവണയായി ആറു വര്‍ഷം അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. 2017ല്‍ നിയമിക്കപ്പെട്ട എം.സി.ജോസഫൈന്‍ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണു രാജിവച്ചത്. ഏറ്റവുമധികം കാലം കമ്മിഷന്‍ അംഗമായിരുന്ന റെക്കോര്‍ഡ് നൂര്‍ബിന റഷീദിനാണ്. ആദ്യത്തെ വനിതാ കമ്മിഷനിലും അംഗമായിരുന്ന നൂര്‍ബിന, മൂന്നു കമ്മിഷനുകളുടെ കാലത്ത് അംഗമായിരുന്നിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...