Connect with us

Hi, what are you looking for?

Exclusive

ബിനീഷിന് ഇനി ജാമ്യം കിട്ടില്ല, കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണനെ നിയോഗിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. പാവം ബിനീഷ് കോടിയേരിയുടെ പ്രതീക്ഷയെല്ലാം കൈവിട്ടുപോയി. അച്ഛന്റെ ആരോഗ്യസ്ഥിതി വഷളാണെന്നും തന്റെ പരിചരണം ആവശ്യമാണെന്നും പറഞ്ഞ് സൂത്രത്തില്‍ ജാമ്യം വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ച ബിനീഷിന്റെ തന്ത്രമെല്ലാം പൊളിഞ്ഞു. അച്ഛന്‍ പയറുമണിപോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ പോകുകയാണ്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന് ഇനി അടുത്ത കാലത്തൊന്നും ഈ കാരണം പറഞ്ഞ് പുറത്തിറങ്ങാനും സാധിക്കില്ല.

സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനം എടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായാണ് കോടിയേരിയുടെ തിരിച്ചുവരവെന്നും റിപ്പോര്‍ട്ട് ഉണ്ട്.2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

അതേസമയം, സി.പി.എമ്മിന്റെ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പുകള്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കര്‍ശനമായ അച്ചടക്ക മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ സി.പി.എം സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശിച്ചു. അഴിമതിരഹിതവും സംശുദ്ധവുമായ ഭരണം ഉറപ്പുവരുത്തുക ലക്ഷ്യമായിരിക്കണം. നവകേരള സൃഷ്ടിക്കുതകുന്ന ക്രിയാത്മക ഭരണമാണ് ലക്ഷ്യമെന്നും നാല്‍പത്തിയെട്ടോളം പേജുകള്‍ വരുന്ന മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

പാര്‍ട്ടിക്കും ജനങ്ങള്‍ക്കും അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെയോ പാര്‍ട്ടി അംഗങ്ങളുടെയോ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു. പേഴ്‌സണല്‍ സ്റ്റാഫ് ആയി നിയമിതരാകുന്നവര്‍ വിവാദങ്ങളില്‍ പെടരുതെന്നും ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങളോട് അങ്ങേയറ്റത്തെ കരുതലോടെയും സ്‌നേഹത്തോടെയും ഇടപെടണമെന്നും പറയുന്നുണ്ട്. അഴിമതിയാരോപണങ്ങളിലേക്ക് നയിക്കുന്ന ഒരിടപെടലും അരുതെന്നും മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ വെളിച്ചത്തില്‍, സഹകരണസംഘങ്ങളുടെ മേല്‍നോട്ടത്തിനായുള്ള പാര്‍ട്ടി സബ്കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശിച്ചു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി നിരീക്ഷണവും നിയന്ത്രണവും കര്‍ശനമാക്കണം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാകുന്നവര്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന ബോദ്ധ്യമുളവാക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...