Connect with us

Hi, what are you looking for?

Exclusive

ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള ഒരു ആദരവും എനിക്ക് വേണ്ട .. സംസ്ഥാന സർക്കാരിന്റെ ക്ഷണം നിരസിച്ച് മമ്മൂട്ടി

ചലച്ചിത്രരംഗത്തെ വിജയകരമായ 50 വര്ഷം പൂർത്തിയാക്കിയ മ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് മമ്മൂട്ടി.
തന്നെ ആദരിക്കാനുള്ള സർക്കാരിന്റെ സ്നേഹത്തിനും നല്ല മനസിനും നന്ദിയും സന്തോഷവും ഉണ്ടെന്നും എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ പേരിൽ ഇത്തരമൊരു ആഘോഷം വേണ്ട എന്നും മമ്മൂട്ടി സർക്കാരിനെ അറിയിച്ചു.
സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് സർക്കാരിന്റെ ഈ ആദരവിന്റെ കാര്യം ഫോണിലൂടെ മമ്മൂട്ടിയെ അറിയിച്ചത്. എന്നാൽ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഈ ആപത് ഘട്ടത്തിൽ ഇത്തരമൊരു ധൂർത്ത് വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

മമ്മൂട്ടിയുടെ ആദരവിന്റെ പിന്നിൽ സിനിമാ രംഗത്തെ 50 വര്ഷം മാത്രമല്ല മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹം നൽകിയ മഹാത്തായ സംഭാവനകളും കൂടി വിലയിരുത്തിയാണ് ഇത്തരമൊരു ആദരവ് സംഘടിപ്പിക്കാൻ തീരുമാനിച്ചത് എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകൾ.
1971 ലെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ സിനിമാ ജീവിതത്തിന്റെ തുടക്കം കുറിച്ച അദ്ദേഹം നിരവധി വര്ഷങ്ങളുടെ കഠിന പ്രയത്നം കൊണ്ടാണ് ഈ രംഗത്ത് ഇത്രയും ശ്രേഷ്ഠമായ സ്ഥാനം ഉറപ്പിച്ചെടുത്തത്.
ദേശീയ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. കേരളാ സര്വകലാ ശാലയുടെയും കാലിക്കറ്റ് സര്വകലാശാലയുടെയും ഡോക്ടറേറ്റ് ഉൾപ്പെടെ എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാരങ്ങൾ ഈ 50 വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ സ്വന്തമായി.

ഈ അവസരത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യ പ്രകാരം മന്ത്രി സജി ചെറിയാനാണ് മമ്മൂട്ടിയെ ഈ ചടങ്ങിലേക്ക് ക്ഷണിക്കാനായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ സാമ്പത്തികം മുടക്കിയുള്ള ഒരു ആദരവും തനിക്ക് വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി എന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിന് താൽപര്യമില്ലെങ്കിൽ അങ്ങയുടെ കുറച്ചു സമയം എങ്കിലും ഞങ്ങൾക്കായി തരണമെന്ന് മന്ത്രിയുടെ അഭ്യർഥന താരം സമ്മതിക്കുകയായിരുന്നു.
ആഘോഷം ചെറുതായാലും വലുതായാലും പണം വേണമെന്ന് പറഞ്ഞാലും വേണ്ടെന്നു പറഞ്ഞാലും മമ്മൂട്ടിയെ പോലെ ഒരു മഹാ നടനെ ആദരിക്കാനുള്ള ഈ അവസരം സർക്കാരിനെ സംബന്ധിച്ച് വളരെ ധന്യമായ മുഹൂർത്തമാണെന്നും , സിനിമാ സാംസ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അത്രത്തോളം വലുതാണെന്നും മന്ത്രി പ്രതികരിച്ചു.

കെയർ ആൻഡ് ഷെയർ പ്രൊജക്റ്റ് , വിദ്യാമൃതം പദ്ധതി തുടങ്ങി തന്റെ വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്കും കൂടി പകർന്നു നൽകാൻ എന്നും മനസ് കാട്ടിയിട്ടുള്ള ആളാണ് മമ്മൂട്ടി എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

എന്ത് കൊണ്ടും ആദരവിന് അർഹനായ വ്യക്തി തന്നെയാണ് ശ്രീ മമ്മൂട്ടി. എന്നാൽ ഈ മഹാമാരി കാലത്ത് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല ഒരു സിനിമാ താരത്തിന്റെ 50 വർഷത്തിന്റെ നേട്ടം എന്ന് കൂടി ഓര്മയിലുണ്ടാവണമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ ജീവൻ വെടിയുന്നാ പട്ടിണിപ്പാവങ്ങൾക്കു മാത്രമേ ആ വില മനസ്സിലാവൂ. അല്ലാതെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും അലവൻസും പുറമെ കിമ്പളവും പറ്റുന്ന സർക്കാരിന്റെ ചില മിഡായിക്കുട്ടന്മാർക്ക് ഇത്തരം ആഘോഷങ്ങളിലാവും ശ്രദ്ധയും താല്പര്യവും.
എന്നിരുന്നാലും അവരുടെ താളത്തിന് തുള്ളാതെ കേരളം ജനതയുടെ മനസ്സറിഞ്ഞ കഷ്ടത അറിഞ്ഞ മമ്മൂക്ക എന്ന മഹാ നടൻ ഈ അവസരത്തിൽ കൈക്കൊണ്ട ഈ തീരുമാനത്തിന്റെ മഹത്വത്തിലൂടെ മലയാളി മനസ്സിൽ ഇപ്പോൾ ലഭിക്കുന്ന ആദരവിനോളം വരില്ല സർക്കാരിന്റെ ഈ വക പ്രഹസനങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...