Connect with us

Hi, what are you looking for?

Exclusive

അവരിപ്പോഴും മുകേഷിന്റെ ഭാര്യയാണ് , ദേവികയുടെ കുട്ടിയുടെ അച്ഛൻ ഞാനല്ല.. രാജീവ് നിയമനടപടിക്കൊരുങ്ങുന്നു

മുകേഷ് – മേതിൽ ദേവിക ദാമ്പത്യം വേർപിരിയാൻ ഒരുങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് രാജീവ് ഗോവിന്ദ് . മേതിൽ ദേവികയുടെ ആദ്യഭർത്താവ് രാജീവ് നായർ ആണ് നിർമാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അദ്ദേഹത്തിന്റെ ഫോട്ടോയും ഗാനങ്ങളും പുസ്തകങ്ങളുമടക്കം ഈ ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു.

രാജീവ് എന്ന പേരിലെ സാമ്യം കൊണ്ട് മാത്രം രാജീവ് ഗോവിന്ദിനെ ഇത്തരത്തിൽ വലിച്ചിഴക്കപ്പെട്ടു എന്ന് പറയാനാവില്ല. രാജീവിനെതിരെയുള്ള നീക്കങ്ങൾ വ്യക്തമായ ഗൂഡാലോചന പ്രകാരമുള്ള വ്യക്തിഹത്യയായി വേണം മനസിലാക്കാൻ.

ഇതിനെതിരെ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ രാജീവ് ഗോവിന്ദ് ശക്തമായ പ്രതികരണം അറിയിച്ചു.

ആ രാജീവ് നായർ ഞാനല്ല. മേതിൽ ദേവികയുടെ ആദ്യഭർത്താവ് താങ്കളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തു. ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ , ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാ സമ്പന്നമായ കഥകൾ മെനച്ചു. എന്ത് മാധ്യമപ്രവർത്തനമാണിത്. അടിസ്ഥാന രഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ദേവികയുടെ ആദ്യഭർത്താവെന്ന നിഗമനത്തിലേക്ക് ഇവർ എത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ലോകത്തെ എല്ലാ രാജീവ് മാരും ഒന്നല്ല . വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ അവർ പിൻവലിക്കുക. നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഇങ്ങനെയാണ് രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...