Connect with us

Hi, what are you looking for?

Exclusive

അയ്യോ..ഞാന്‍ നിരപരാധിയാണ് നാണമില്ലേ… ശിവന്‍കുട്ടീ….

2015 മാര്‍ച്ച് 13ാം തീയ്യതി അങ്ങനെ അങ്ങ് മറക്കാന്‍ കഴിയുമോ? അന്നാണ് കേരള നിയമസഭ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ പ്രതിപക്ഷത്തെ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ അരയും തലയും മുറുക്കി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സഭയിലെ ബഹളത്തിന് തുടക്കമായത്. പിന്നെ ഒച്ചപ്പാട്, ബഹളം, ഉന്ത്, തള്ള്, സഭയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കല്‍ അങ്ങനെ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി. സ്പീക്കറുടെ ഡയസിനെയും വെറുതെവിട്ടില്ല,തല്ലിത്തകര്‍ത്തു.

അന്ന് ആ പ്രശ്‌നങ്ങളില്‍ മുന്‍ പന്തിയില്‍ തന്നെ കണ്ട ആളായിരുന്നു ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി. അന്നത്തെ സഭയിലെ ശിവന്‍ കുട്ടിയുടെ പ്രകടനത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ഈ കേസിില്‍ ഇപ്പോള്‍ വന്ന സുപ്രീം കോടതിയുടെ വിധിയാണ് കേരളത്തിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം.

നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവൊണ്് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരിക്കുന്നത് അംഗീകരിച്ചാലും ഇല്ലെങ്കിലും വിചാരണ നേരിട്ടേ മതിയാകു എന്നതാണ് മറ്റൊരു സത്യം. എന്നാല്‍ വിചാരണ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

എങ്ങനെ തെളിയിക്കുമെന്നാണ് ലോകം മൊത്തം കണ്ട കാര്യങ്ങളല്ലെ സഭയ്ക്കകത്ത് അന്ന് നടന്നത്. തെളിയിക്കാന്‍ പറ്റുമെങ്കില്‍ മന്ത്രി തെളിയിച്ച് വരട്ടെ…. ഈ പ്രതികരണത്തോടൊപ്പം തന്റെ വീര സാഹസിക കഥകൂടി കുത്തി കയറ്റാന്‍ മന്ത്രി മറന്നിട്ടില്ല.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണമാണെന്നും മറ്റുമായിരുന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇങ്ങനെയായിരുന്നു.

ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി പൂര്‍ണമായി അംഗീകരിക്കുന്നു
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള്‍ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരും. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.

നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം ആയിരുന്നു. അന്ന് ഞങ്ങള്‍ ആ തീരുമാനം നടപ്പാക്കുകയായിരുന്നു. എന്ന്. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെടി ജലീല്‍ എംഎല്‍എ എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് എംഎല്‍എമാരും വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുനരാരംഭിക്കും.

അതുപോലെ നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയിലേറ്റ തിരിച്ചടിയില്‍ മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് സി.പി.എം നല്‍കുന്നത്. ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ല. വിചാരണ നേരിടട്ടെയെന്നുമാണ് സി.പി.എമ്മിന്റെ ധാരണ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...