Connect with us

Hi, what are you looking for?

Exclusive

വാക്‌സിനായി ജനം നെട്ടോട്ടത്തില്‍, സ്വന്തക്കാര്‍ക്ക് രഹസ്യമായി വിതരണം ചെയ്ത് ആരോഗ്യ വകുപ്പ്

ജനങ്ങളെ പൊട്ടനാക്കുന്ന ഇടപാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല സര്‍ക്കാര്‍, തങ്ങളുടെ കൈയ്യില്‍ ഒന്നുമില്ല എന്ന പറഞ്ഞ് കബളിപ്പിക്കുകയും വേണ്ടപെട്ടവര്‍ക്ക് രഹസ്യമായി ആവശ്യമുളളതെല്ലാം കൈമാറുകയും ചെയ്യുന്നതാണല്ലോ പതിവ്. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും ആ പതിവ് തെറ്റിയില്ല.

കോവിഡ് വാക്സിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്വന്തക്കാര്‍ക്കായി രഹസ്യമായി വാക്സിനേഷന്‍ ക്യാമ്പ്് സംഘടിപ്പിച്ചത് വിവാദമായി മാറിയിരിക്കുകയാണ്. സര്‍ക്കാറിന്റെ ഒത്താശയില്ലാതെ ആരോഗ്യ വകുപ്പ് മാത്രം അറിഞ്ഞാണ് സംഭവം നടന്നതെങ്കില്‍ പിന്നെ നമ്മൂടെ ബഹുമാന്യയായ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് എന്താണ് പണി? വാക്സിന്‍ ക്ഷാമമാണെന്ന് പറഞ്ഞ് ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങിയിരുന്നു. ഓണ്‍ലെനില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പോലും വാക്സിന്‍ നല്‍കിയില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്‌കൂളില്‍ രഹസ്യമായി വാക്സിനേഷന്‍ ക്യാമ്പ് നടത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമായാണ് ക്യാമ്പ് നടത്തിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ വിവരം അറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ജനം എത്തിയതോടെ, ഇവിടെയെത്തിയത് അന്‍പതോളം പേര്‍ക്ക് കൂടി സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി വാക്സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു. ഓണ്‍ലൈന്‍ മുഖേന സ്ലോട്ട് ബുക്ക് ചെയ്യുന്നവരെ വിഡ്ഡികളാക്കി രാഷ്ട്രീയക്കാരും, ആരോഗ്യവകുപ്പ് അധികൃതരും തങ്ങളുടെ താല്‍പ്പര്യക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.

അതേസമയം വാക്‌സിന്റെ സംസ്ഥാനത്തെ മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പൂര്‍ണമായും തീര്‍ന്നു കഴിഞ്ഞു. ജില്ലകളിലും കോവിഷീല്‍ഡ തീര്‍ന്നതോടെ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങുമെന്നതാണ് സ്ഥിതി. എന്നാല്‍ ഇന്ന് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ നല്‍കുമെന്നാണ്് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്

സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വാക്‌സിന്‍ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നല്‍കിയവയും തീര്‍ന്നു. ഇന്ന് നല്‍കാന്‍ വാക്‌സിനില്ല. അവശേഷിച്ച കോവാക്‌സിന്‍ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്‌സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ വാക്‌സിനേഷന്‍ പൂര്‍ണമായി മുടങ്ങാതിരുന്നത്. ഇന്നലത്തോടെ ഇത് തീര്‍ന്നു. ചില ജില്ലകളില്‍ മാത്രം നാമമാത്ര കോവാക്‌സിന്‍ ബാക്കിയുണ്ട്. കണ്ണൂരില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. രണ്ടാം ഡോസുകാര്‍ക്ക് മാത്രമാണ് കാസര്‍ഗോഡ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ഉള്ള സ്റ്റോക്കില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കി.

അതേസമയം എറണാകുളം മേഖലാകേന്ദ്രത്തിലേക്ക് 2 ലക്ഷവും കോഴിക്കോട് മേഖലയിലേക്ക് 4 ലക്ഷവും ഡോസ് വാക്‌സിന്‍ ഇന്ന് എത്തുമെന്നാണ് വാക്കാലുള്ള അറിയിപ്പ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉറപ്പ് കിട്ടിയിട്ടില്ല.

വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടില്‍ ചെറുകിട സ്വകാര്യ ആശുപത്രികള്‍ പോലും വാക്‌സിന്‍ കേന്ദ്രങ്ങളായിരുന്നു വെങ്കില്‍ ഇന്ന് വന്‍കിട ആശുപത്രികളില്‍ മാത്രമേ വാക്‌സിന്‍ ഉള്ളു എന്നതാണ് യാഥാര്‍ഥ്യം. കേന്ദ്ര നയത്തില്‍ വന്ന മാറ്റത്തെയാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ കുറ്റം പറയുന്നത് എന്നാല്‍ സര്‍ക്കാറിന്റെ ഏകോപനത്തില്‍ വന്ന വിയ പാളിച്ചയാണ് ഇതിന് കാരണമെന്നാണ് സ്വകാര്യ ആശുപത്രികളിലെ പരാതി.

വാക്‌സിന്‍ എല്ലാവര്‍ക്കും വേണ്ടതാണ്. അതിനായി നിരവധി പേര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോള്‍ തോന്നിയ പടി സ്വന്തക്കാര്‍ക്കായി പകുത്തു കൊടുക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...