Connect with us

Hi, what are you looking for?

Exclusive

മരിച്ചത് ഭാര്യയാണോ എന്ന് ഉറപ്പില്ല, ഒരുനോക്കു കാണിച്ചില്ല,പരിയാരത്തെ കോവിഡ് മരണ ദുരൂഹതകൾ ഏറുന്നു

കോവിഡിന്റെ പേരിൽ ഉള്ള മരണങ്ങളും അതിലെ ദുരൂഹതകളും കോവിഡിന്റെ പേരിൽ ആളുകളെ കൊല്ലുന്നു എന്ന ആരോപണങ്ങളും നിലനിൽക്കുമ്പോൾ ഞങ്ങൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് കൊലപാതകങ്ങൾ എന്ന പേരിൽ വാർത്തകൾ ചെയ്തിരുന്നു. അതിന്റെ പേരിൽ റൈഡുകളും അറസ്റ്റ് ഭീഷണികളും ലഹളകളും ഞങ്ങൾ നേരിട്ടതും ആണ് . പരിയാരം മെഡിക്കൽ കോളജിൽ കോവിഡ്എ ബാധിച്ചു രോഗി എത്തിക്കഴിഞ്ഞാൽ പിന്നെ രോഗികളുടെ കാര്യങ്ങൾ ഒന്നും അറിയാത്ത നിരവധി കുടുംബങ്ങൾ ആണ് ഉള്ളത്. അവർ തങ്ങളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ മകളോ ആരുമാകട്ടെ, അവർക്ക് ആശുപത്രിയുടെ ഉള്ളിൽ എന്ത് ചികിത്സയാണു ലഭിക്കുന്നത് എന്ന് അറിയാതെ വീർപ്പുമുട്ടി പുറത്തു കഴിയുകയും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ആ രോഗി മരിച്ചു എന്ന് ആശുപത്രി അറിയീക്കുകയുമാണ് ചെയ്യുക.

എന്തായിരുന്നുകോവിടുമായി ബന്ധപ്പെട്ടു ഉണ്ടായതു, കടുത്ത ശ്വാസം മുട്ടൽ ആയിരുന്നോ, പലർക്കും ഉണ്ടായ പോലെ ന്യുമോണിയ ബാധിച്ചാണോമരിച്ചത്, മറ്റെന്തെങ്കിലും ആയിരുന്നുവെന്നൊന്നും സ്വന്തക്കാർക്കോ ബന്ധുക്കൾക്കോ അറിയുന്നില്ല. ആശുപത്രിക്കുള്ളിൽ കൊണ്ടുപോകുന്നു, കോവിഡ് ആയതുകൊണ്ട് ആരും കാണരുത്, ചികിത്സ നടക്കുന്നു മരിക്കുന്നു, ഇത്തരത്തിൽ ഉള്ള ദുരൂഹതകൾ ഏറി വരുമ്പോൾ ആണ് കണ്ണൂർ കോളയാട് വയന്നൂരിലെ ഓടോണ്ട ദിനേശന്റെ ഭാര്യ ഷീലയുടെ മരണവും നടക്കുന്നത്. ഷീല മരിച്ചത് ജൂൺ 28 നാണു . തലശ്ശേരി സർക്കാർ ആശുപത്രിയിൽ കോവൈ ബാധിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ അഡ്മിറ്റ് ചെയ്തതാണ്, അവിടെ ദൃക്‌സാക്ഷികൾ ആയിരുന്നവരുടെ അടുത്ത് നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചു സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിച്ചിരുന്നു ഷീലയെ കോവിടിന്റെ ചികിത്സക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് ആശുപത്രി അധികൃതർ തന്നെ കൊണ്ട് പോകുകയായിരുന്നു, കോവിടിന്റെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ആർക്കും കാണാൻ സാധിക്കില്ല എന്നായിരുന്നു നിബന്ധന , പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി മൂന്നാം നാൾ ഉച്ചക്ക് ഭർത്താവ് ദിനേശനെ വിളിച്ചു പറഞ്ഞത് ഭാര്യ ഷീല മരിച്ചു കോവിഡ് കാരണം എന്നായിരുന്നു . ആശുപത്രി യുടെതന്നെ ആംബുലൻസിൽ മൃതദേഹം ഭാര്യയുടെ വീട്ടിലേക്കു കൊണ്ട് വരുന്നു, ഭർത്താവും മക്കളും ഷീലയുടെ മൃതദേഹം ഒരു വട്ടം കാണണം എന്ന് ആവശ്യപ്പെടുന്നു, എന്നാൽ ദഹിപ്പിക്കാൻ ഉള്ള ഗ്യാസ് ചേംബർ അടക്കം കൊണ്ട് വന്നിട്ടുള്ള ആശുപത്രി ജീവനക്കാർ മരിച്ച ഷീലയുടെ ഭർത്താവിന്റെയോ കുട്ടികളെയും അവസാനമായി ഒരു നോക്ക് ആ മുഖം കാണാൻ അനുവദിക്കാതെ ദഹിപ്പിച്ചു തിരിച്ചു പോകുകയാണ് ചെയ്തത് .

ഇന്നും തന്റെ ഭാര്യ ഷീല തന്നെ ആണോ മരിച്ചത് എന്ന് ഉറപ്പില്ലാതെ ദിനേശൻ ഇരിക്കുന്നു, ആറാം നിലയിൽ അല്ലെങ്കിൽ ഏഴാം നിലയിൽ ആണ് രോഗി കിടന്നിരുന്നതും അവിടെയാണ് മരിച്ചതും, അവിടെ നിന്ന് ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടിയത് ഒരാഴ്ച കഴിഞ്ഞ, ചോദിച്ചപ്പോൾ മുകളിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് ആശുപത്രി അറിയീച്ചത് , പിന്നീട് സർട്ടിഫിക്കറ്റു കൊടുത്തത് ഭാര്യയുടെ വീട്ടുപേരു വെച്ചും, അതിനാൽ തന്നെ റേഷൻ കാർഡും എല്ലാം മാറ്റേണ്ടി വരും എന്നുള്ളതിനാൽ റേഷൻ കാർഡിലെ അഡ്രസ്സിൽ തന്നെ മരണ സർട്ടിഫിക്കറ്റ് വേണം എന്നാവശ്യപ്പെട്ടു അപേക്ഷ നൽകി രണ്ടാമതും സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാൽ അതിലും അഡ്രസ് മാറിയിരുന്നു, ഇപ്പോൾ വീണ്ടും അഡ്രസ് മാറ്റാൻ കൊടുത്തിരിക്കുകയാണ് ദിനേശൻ. പരിയാരം മെഡിക്കൽ കോളേജിൽ കൊടുപോയി, അഡ്മിറ്റ് ചെയ്തു, അവിടെ എന്ത് ചികിത്സ ചെയ്തു, മരണ കാരണം കോവിഡ് മൂലം ഉള്ള ശ്വാസം മുട്ടൽ ആയിരുന്നോ, മറ്റെന്തെങ്കിലും ആയിരുന്നോ എന്നൊരറിവും ലഭിച്ചില്ല, മരിച്ചതിനു ശേഷവും ഒന്ന് കാണുകപോലും ചെയ്യാൻ കഴിഞ്ഞില്ല.

എത്രയോ സ്ഥലങ്ങളിൽ മൃതദേഹങ്ങൾ മാറി കൊടുത്ത സംഭവങ്ങൾ നടന്നിരുന്നു. ഇന്നും ഷീലയുടെ മരണം ദുരൂഹമായി തന്നെ തുടരുന്നു, ചികിത്സാ കാര്യങ്ങൾ ഭർത്താവിന്റെയോ വീട്ടുകാരെയോ അറിയിക്കാഞ്ഞത് എന്ത്കൊണ്ട് ? ആരോഗ്യപരമായി വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലാത്ത ഷീല മരിച്ചതിന്റെ യഥാർത്ഥ കാരണം എന്ത് , മൃതദേഹം ഷീലയുടെ തന്നെ ആയിരുന്നോ എന്ന് ഭർത്താവിനെയോ കുട്ടികളെയോ അച്ഛനമ്മമാരെയോ കാണിക്കാതിരുന്നത് എന്തുകൊണ്ടാണ് ? പരിയാരം മെഡിക്കൽ കോളജിനു ഇതിൽ മറക്കാൻ ഉള്ളത് എന്താണ് ? ദുരൂഹത തുടരുകയാണ് , പരിയാരം മെഡിക്കൽ കോളേജിനെതിരെ ഉള്ള വാർത്ത ആയതുകൊണ്ട് അടുത്ത കേസുകളും പോലീസ് റൈഡും ഞങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.


പരിയാരം മെഡിക്കൽ കോളേജിൽ നടന്ന നിരവധി കോവിഡ് മരണങ്ങളുടെ ദുരൂഹത സംബന്ധിച്ച നിരവധി പരാതികൾ ആണ് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് , ഞങ്ങൾ അതിലെ എല്ലാ കേസുകളും അന്വേഷിക്കുകയും ശരിയാണെന്നു ഉറപ്പിക്കുന്നത് മാത്രം പ്രക്ഷേപണം ചെയ്യുകയും ചെയ്യും. വാർത്ത ചെയ്യുന്ന ആളെ പോലീസ് അറസ്റ്റു ചെയ്‌താൽ മറ്റൊരാൾ അടുത്ത വാർത്തകൾ പുറത്തുകൊണ്ടുവന്നിരിക്കും, കാരണം ഞങ്ങളുടെ ഉത്തരവാദിത്വം ജനങ്ങളോടാണ് സർക്കാരിനോട് അല്ല എന്നതിനാൽ തന്നെ. നിങ്ങൾക്കും ഇത്തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാം, താഴെ കാണുന്ന നമ്പറിൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...