Connect with us

Hi, what are you looking for?

Exclusive

കണക്കില്‍പ്പെടാത്ത 7316 മരണങ്ങള്‍, തെളിവുകള്‍ പുറത്തുവിട്ട് വിഡി സതീശന്‍

കൊവിഡ് മരണങ്ങളില്‍ ഒരു കള്ളത്തരവും കാണിച്ചിട്ടില്ലെന്ന് 24 മണിക്കൂറും പറയുന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇനി ഒരു അല്‍പ സമയത്തേക്ക് മൗനം പാലിച്ചോളൂ.. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വീണ ജോര്‍ജ്ജിനെയും ഉത്തരംമുട്ടിക്കുന്ന തെളിവുകളുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കൊവിഡ് മരണങ്ങളുടെ വിവരാവകാശ രേഖ പുറത്തുവിട്ടിരിക്കുകയാണ് വിഡി സതീശന്‍. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കും സര്‍ക്കാര്‍ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്ന് അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം നേതാവ് പറയുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ 23,486 പേര്‍ മരിച്ചതായാണ് വിഡി സതീശന്‍ ആരോപിക്കുന്നത്. 2020 ജനുവരി മുതല്‍ ഈ മാസം 23 വരെയുള്ള കണക്കാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇത് കെപിസിസി ഓഫീസില്‍ നിന്നോ മുസ്ലീം ലീഗിന്റെ ഓഫീസില്‍ നിന്നോ ലഭിച്ച രേഖയല്ല. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കാണിതെന്നും വിഡി സതീശന്‍ തുറന്നടിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...