Connect with us

Hi, what are you looking for?

Exclusive

സ്വകാര്യഭാഗം വികൃതം, ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ദുരൂഹത!

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയില്‍ ദുരൂഹത. കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അനന്യകുമാരി അലക്സിനെ കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരരംഗത്തിറങ്ങിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായിരുന്നു അനന്യകുമാരി. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് എന്ന പാര്‍ട്ടിയുടെ പേരിലാണ് അന്ന് അനന്യകുമാരി പത്രിക നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ചില മോശ ആരോപണങ്ങള്‍ മൂലം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അനന്യയെ ഒഴിവാക്കുകയായിരുന്നു. അതുവരെ പ്രചരണത്തിനും മറ്റും അനന്യകുമാരി സജീവമായിരുന്നു. പല അഭിമുഖങ്ങളും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അനന്യകുമാരി സോഷ്യല്‍മീഡിയയില്‍ അദികം സജീവമായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂ.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച പറ്റിയതിനെ തുടര്‍ന്ന് താന്‍ ദുരിതമനുഭവിക്കുകയാണെന്ന് പറഞ്ഞ് അനന്യകുമാരി രംഗത്തുവന്നിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ദിവസങ്ങള്‍ക്കുള്ളിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്നും താന്‍ മാനസ്സിക, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും അനന്യ പറഞ്ഞിരുന്നു.അനന്യയുടെ വാക്കുകള്‍ കേള്‍ക്കാം.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിശേഷണവും അനന്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ അനന്യയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു അനന്യ പറഞ്ഞിരുന്നത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവാണെന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ ആരോപിക്കുന്നത്.എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളതെന്നും പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണെന്നും അനന്യ പറഞ്ഞിരുന്നു. എനിക്ക് നീതി കിട്ടണം എന്നായിരുന്നു മരിക്കുന്നതിന് അനന്യ പറഞ്ഞത്. എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളതുകൊണ്ടാണെന്നും അനന്യ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...