Connect with us

Hi, what are you looking for?

Exclusive

ഒടുവിൽ എ കെ ശശീന്ദ്രൻ പുറത്തേക്ക് ? സൂചന നൽകി പിണറായി

എ കെ ജി സെന്ററിൽ നിന്നും പുറത്തു വരുന്ന സൂചനകൾ അനുസരിച്ചു ഏതുനിമിഷവും എ കെ ശശീന്ദ്രന്റെ രാജി പിണറായി എഴുതി വാങ്ങിയേക്കാം എന്നുതന്നെയാണ്. ആരോപണത്തിന്റെ ദിശ സസൂക്ഷ്മം നിരീക്ഷിക്കാൻ വിജയരാഘവന് മുഖ്യമന്ത്രിയുടെ നിർദേശം വന്നു കഴ്ഞ്ഞു , ശശീന്ദ്രനെ രക്ഷിച്ചെടുക്കാൻ തനിക്ക് താല്പര്യമില്ലെന്നാണ് പിണറായിയുടെ അവസ്ഥ, പ്രതിപക്ഷവും മാധ്യമങ്ങളും ശശീന്ദ്രന് പൂർണ്ണമായും എതിരായാൽ ശശീന്ദ്രനെ സംരക്ഷിക്കാൻ നിൽക്കില്ലെന്നാണ് മുഖ്യമന്ത്രി സിപിഎം നേതാക്കളെ അറിയീച്ചിരിക്കുന്നതു എന്നാണു പുറത്തു വരുന്ന സൂചനകൾ.

തോമസ് ചാണ്ടിയുടെ സഹോദരന് സംഭവം ഗുണം ചെയ്യും, കാരണം ശശീന്ദ്രൻ പോയാൽ അടുത്ത നറുക്ക് അദ്ദേഹത്തിനായിരിക്കും, തോമസ് കെ തോമസിനെ മന്ത്രിയാക്കിയാൽ പിണറായിക്കു തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു മന്ത്രിയെക്കൂടി കിട്ടും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് . മുൻപ് ഒരു വാൻ വിവാദത്തിൽ ചാടി സ്ഥാനം തെറിച്ച ആളുടെ പേരിൽ അതുപോലുള്ള മറ്റൊരു വിഷയം വന്നത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പീഡനം പോലെത്തന്നെ ഗൗരവകരമായ കുറ്റകൃത്യമാണ് കുറ്റം മറച്ചു വെക്കുന്നതോ മറച്ചു വെക്കാൻ പ്രരിപ്പിക്കുന്നതോ. അതിനാൽ തന്നെ നിയമനടപടിയിലേക്കു പോലീസ് കടന്നാൽ പീഡന കുറ്റം മറച്ചുവെക്കാൻ നിര്ബന്ധിച്ചതിനു ശശീന്ദ്രന്റെ പേര് പോലീസിന്റെ കംപ്യൂട്ടറിൽ കയറും. പീഡന പരാതി മറച്ചു വെക്കാനോ ഒതുക്കി തീർക്കാനോ മാത്രമല്ല യുവതിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി എന്നതും കുറ്റകൃത്യമാണ്. അതിനാൽ തന്നെ ഈ കേസ് കുറച്ചേറെ ഗൗരവകരമാണ് .

പീഡനം മറച്ചുവെക്കാൻ ഫോൺ ചെയ്തു ഭീഷണിപ്പെടുത്തി എന്ന കേസ് വരുന്നതോടെ നെഞ്ച് പിടക്കുന്നതു സിപിഎം നാണു , നാളെ നിയമസഭാ തുടങ്ങാൻ ഇരിക്കുമ്പോൾ പിണറായിക്കു ഇത് കൂനിന്മേൽ കുരു ആയി തീർന്നിരിക്കുകയാണ്. കഴിഞ്ഞ പിണറായി മന്ത്രി സഭയിലും എ കെ ശശീന്ദ്രൻ വല്ലാത്ത തലവേദന തന്നെ ആയിരുന്നു പിണറായിക്ക്. പീഡനപരതി ഉന്നയിച്ച യുവതിയുടെ അച്ഛനെ വിളിച്ചു പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതാണ് ശശീന്ദ്രന് വന്ന പിഴവ് , അതുമാത്രമല്ല ശശീന്ദ്രന് ഒഴിഞ്ഞു മാറാൻ കഴിയാതെ തളക്കെപ്പെടുന്ന തരത്തിൽ ശബ്ദരേഖയും പുറത്തു വന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിലും ഫോൺ സംഭാഷണത്തിലൂടെത്തന്നെ ആയിരുന്നു ശശീന്ദ്രന് പണികിട്ടിയത്. തുടർന്ന് രാജി വെക്കേണ്ടി വന്നെങ്കിലും തിരികെ സഭയിൽ കയറി. കൊല്ലം കുണ്ടറയിൽ ഒരു പെൺകുട്ടി ബലമായി ആക്രമിക്കപ്പെട്ടു എന്ന വിഷയത്തിൽ ആണ് ശശീന്ദ്രന്റെ ഇടപെടൽ. തന്റെ കടയുടെ മണ്ണിലൂടെ പോകുകയായിരുന്ന യുവമോർച്ചയുടെ അംഗം കൂടിയായ പെൺകുട്ടിയെ ബലമായി കടയിലേക്ക് വലിച്ചു കയറ്റി കടന്നു പിടിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണം.

പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപ്പെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ സ്വന്തം പാർട്ടി പിന്തുണച്ചു രംഗത്തുണ്ട് . ആരോപണങ്ങളുടെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല.
പീഡന പരാതിയെ ക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു. “ലോഡഡ് ” ചോദ്യങ്ങളാണ് പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ല. ശശീന്ദ്രൻ വിഷയം പാർട്ടിയിലെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ശശീന്ദ്രനുമായി സംസാരിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...