Connect with us

Hi, what are you looking for?

Exclusive

ബിനീഷിന്റെ പ്രത്യേകതരം ഏക്ഷന്‍, പതിനെട്ടടവും പയറ്റി..!

എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേകതരം ഏക്ഷന്‍ എടുത്തുവെന്നാണ് ഇപ്പോള്‍ ബിനീഷ് കോടിയേരിയുടെ വാദം. ഇഡിയെ വെട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും കുരുക്ക് ഒന്നുകൂടി മുറുകിയിരിക്കുന്നത് ബിനീഷിന്റേതു തന്നെ. ജാമ്യം ലഭിക്കാന്‍ ബിനീഷ് കോടിയേരി പതിനെട്ടടവും പയറ്റുന്നുണ്ട്. പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡിനു പിന്‍വശത്ത് കസ്റ്റഡിയിലിരിക്കെ ഇഡി തന്നെക്കൊണ്ടു നിര്‍ബന്ധപൂര്‍വം ഒപ്പുവയ്പിച്ചതാണെന്നാണ് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ഇപ്പോള്‍ പറഞ്ഞരിക്കുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ കോടതിക്കുമുന്നില്‍ ഇനിയെന്ത് പുതിയ കള്ളം പറയണമെന്നാണ് ബിനീഷ് ആലോചിക്കുന്നത്. അതിന്റെ തെളിവാണ് പുതിയ ഓരോ വാദങ്ങള്‍.

എന്തായാലും സിനിമ കഥ കേള്‍ക്കുന്നതു പോലെയുണ്ട് ബിനീഷേ എന്നാണ് പറയാന്‍ തോന്നുന്നത്. ലഹരി ബന്ധം സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ജാമ്യവാദത്തിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റിനെതിരെയുള്ള ബിനീഷിന്റെ ആരോപണം. തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ കാര്‍ഡ് പിടിച്ചെടുത്തത് ആസൂത്രിത നാടകമാണെന്നു കഴിഞ്ഞദിവസം ബിനീഷ് വാദിച്ചിരുന്നു. ഇഡിയുടെ മറുപടിവാദം നാളെ ആരംഭിക്കും. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ഇഡിയുടെ വാദങ്ങള്‍ കേസില്‍ എറെ നിര്‍ണ്ണായകമാകും.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഈ ഡെബിറ്റ് കാര്‍ഡ് കിട്ടിയതെന്നും എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം വാദിച്ചിരുന്നത്. ബിനീഷിനെതിരെ കേരളത്തിലും ദുബായിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷ് അറസ്റ്റിലായിട്ട് ഒന്‍പത് മാസം പിന്നിടുകയാണ്. ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...