Connect with us

Hi, what are you looking for?

Exclusive

ബിനീഷിന്റെ കഞ്ചാവ് ബിസിനസ് ജയിലിലും തുടങ്ങിയോ?

കള്ളപ്പണം വെളുപ്പിക്കാല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന്റെ റെയ്ഡ്. ഇതോടെ പെട്ടത് ബിനീഷ് കോടിയേരിയാണ്. ബിനീഷിന്റെ കഞ്ചാവ് ബിസിനസ് ജയിലിലും തുടങ്ങിയോ എന്നാണ് പലരുടെയും വിമര്‍ശനം. പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍, ലഹരി വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ബിനീഷ് കോടിയേരി കഴിയുന്ന സെല്ലില്‍ ഉള്‍പ്പെടെ പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.സിസിബി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജയിലില്‍ നിന്നും വാളുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള കത്രികകള്‍ എന്നിങ്ങനെ 40ലധികം മാരകായുധങ്ങളാണ് സിസിബി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇത് കൂടാതെ കഞ്ചാവ്, പുകവലിക്കുന്ന പൈപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്്. ജയിലിലെ തടവുകാരില്‍ നിന്നുമാണ് ഏതാനും ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ ഇത്തരം വസ്തുക്കള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സന്ദീപ് പാട്ടീല്‍ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചിരുന്നത്. 2200 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കര്‍ണാടകത്തിലെ ഏക ജയിലാണ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍. നിലവില്‍ ജയിലില്‍ 2700 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൊവിഡിന് മുന്‍പ് ഈ ജയിലില്‍ നാലായിരത്തിലധികം തടവുകാരുണ്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല പ്രതികള്‍ക്കും പരോള്‍ അനുവദിക്കുകയുണ്ടായി.

ജയിലിലെ പരിശോധനയ്ക്ക് ശേഷം കുപ്രസിദ്ധ ഗുണ്ടകളുടെ വീട്ടിലും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് സംഘം പരിശോധന നടത്തി. ബെംഗളൂരു നഗരത്തില്‍ ഈ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗുണ്ടകളുടെ വീട്ടില്‍ പരിശോധനകള്‍ നടത്തിയത്. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെല്ലാം ജയില്‍ ബന്ധമുള്ളതായി സ്ഥിരീകരിച്ചതുകൊണ്ടാണ് അന്വേഷണം ജയിലിലേക്ക് പോയതും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയിട്ടും ബിനീഷിന് ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എട്ട് മാസത്തോളമായി ബിനീഷ് ജയിലിലാണ്. തടവുകാര്‍ക്ക് നിരോധിത വസ്തുക്കള്‍ കൈമാറിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാരണത്താല്‍ തന്നെ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്ന് പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്. തടവുകാരെ ജയിലനകത്ത് വെച്ച് തന്നെ ചോദ്യം ചെയ്യുമെന്നും ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചെടുത്ത മാരകായുധങ്ങളും വസ്തുക്കളും ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് അയച്ചിരിക്കുകയാണ്. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായവരുടെ കൈവശമാണ് ആയുധങ്ങളുണ്ടായിരുന്നത്. ഇവര്‍ സ്വയം രക്ഷയ്ക്കാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സിസിബിയോട് പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...