Connect with us

Hi, what are you looking for?

Exclusive

അമൃതാനന്ദമായി മഠത്തില്‍ വിദേശവനിത ജീവനൊടുക്കി

അമൃതാനന്ദമായി ആശ്രമത്തില്‍ വിദേശിയായ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍. കരുനാഗപള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലാണ് സംഭവം.ഫിന്‍ലന്‍ഡ് സ്വദേശിനിയാണ് ജീവനൊടുക്കിയത്. ക്രിസ എസ്റ്റര്‍ എന്ന അന്തേവാസിക്ക് 52 വയസ്സുണ്ട്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നെന്നാണ് ആശ്രമ അധികൃതര്‍ പറയുന്നത്. 2019 ഡിസംബര്‍ മുതല്‍ ഇവര്‍ സ്ഥിരമായി മഠത്തിലെ സന്ദര്‍ശകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനുമുന്‍പും അമൃതാനന്ദമയി ആശ്രമത്തില്‍ ആത്മഹത്യ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സമാന സംഭവം നടന്നത്. അന്ന് അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്യുകയായിരുന്നു. 2020 ജൂണ്‍ 24ന് യുകെ സ്വദേശിനിയായ സ്റ്റെഫേഡ്‌സിയോന ആണ് മരിച്ചത്. ഈ വനിതയ്ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ആശ്രമ അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രവരിയിലാണ് സ്റ്റെഫേഡ്‌സിയോന കേരളത്തിലെത്തിയത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണോടെ സ്വദേശത്തേക്ക് പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് പറയുന്നത്.

കായലില്‍ ചാടി മരിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍, പോലീസിന്റെ ഇടപെടലിലൂടെ അന്ന് ജീവന്‍ രക്ഷിക്കുകയായിരുന്നു. രണ്ടാമതാണ് ആശ്രമ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത്. സ്റ്റെഫേഡ്‌സിയോന ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആശ്രമത്തില്‍ എല്ലാവരും ഭജനയിലായിരുന്നുവെന്നാണ് പറയുന്നത്. മഠത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയാണ് ഈ വനിത ജീവനൊടുക്കുന്നത്. തുടരെ മഠത്തില്‍ ഉണ്ടാകുന്ന ആത്മഹത്യകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മുന്‍പ് ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ പല വനിതകളും ആശ്രമത്തില്‍ നടക്കുന്ന പല ഹീന പ്രവൃത്തികളെക്കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...